gandhi jayandhi- safe campus clean campus- circular

19 September 2014

मनुष्यता कविता की पाठयोजना ऐ.सी.टी. के सहारे



പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഐ.സി.റ്റി. ഉപാധികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി തയ്യാറാക്കിയ मनुष्यता കവിതയുടെ पाठयोजना പ്രസിദ്ധീകരിക്കുന്നു.ഇതില്‍ ഉള്‍പ്പെടുത്താനായി കവിതയുടെ ഓഡിയോ അയച്ചുതരാനുള്ള അഭ്യര്‍ത്ഥനക്ക് രണ്ട് പേര്‍ മാത്രമാണ് പ്രതികരിച്ചത്.തിരൂര്‍ ആലത്തിയൂര്‍ മലബാര്‍ എച്ച്.എസ്.എസ്. ലെ അബ്ദുള്‍കലാം മാഷും ചേര്‍ത്തല പെരുമ്പളം എച്ച്.എസ്.എസ്. ലെ അശോകന്‍ മാഷും. രണ്ടു പേര്‍ക്കുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ! കാരണം ആരും പ്രതികരിക്കാത്തതിനാല്‍ നിരാശയോടെ ഈ पाठयोजना സാധാരണമട്ടില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നപ്പോഴാണ് ഇവരുടെ മെയിലുകളെത്തിയത്. പലരും ഇപ്പോഴും തങ്ങളുടെ കൈവശമുള്ള മെറ്റീരിയലുകള്‍ പൊതുവായി പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നില്ല എന്നത് ഖേദം തന്നെ.
पाठयोजना യെക്കുറിച്ച് 
ക്ലാസ്സ് റൂം വിനിമയത്തിന് സഹായകമായ വിധത്തില്‍ pdf/slide കള്‍ നല്കിയിട്ടുണ്ട്. പുരാണകഥാ സന്ദര്‍ഭങ്ങള്‍ വിശദീകരിക്കാന്‍ സഹായകമായിട്ടുള്ളത് എന്ന് തോന്നിയ വീഡിയോകളുടെ (ഭാഷക്ക് പ്രാധാന്യം നല്കാതെ)ലിങ്കും അതതിടങ്ങളിലുണ്ട്. ഓരോ സെഷനിലെയും പാഠഭാഗത്തിന്റെ വ്യാഖ്യാനവും pdf ആയി നല്കിയിരിക്കുന്നു. കവിതയുടെ 3 ഓഡിയോ ഫയലുകളും ചോദ്യോത്തരങ്ങളടങ്ങിയ ഒരു ഫയലും പോസ്റ്റിനൊടുവിലുണ്ട്. താങ്കളുടെ ക്ലാസ്സ് റൂം സാഹചര്യങ്ങള്‍ക്കും അഭിരുചിക്കും അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുക.ഉപയോഗപ്രദമായ സാമഗ്രികളെക്കുറിച്ച് കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍ അവ കൂടി കൂട്ടിച്ചേര്‍ക്കുന്നതാണ്. 
ഈ അധ്വാനത്തെ വിലമതിക്കുന്ന പക്ഷം പ്രതികരിക്കുക.അത് അഭിനന്ദനങ്ങള്‍ തന്നയാവണമെന്ന് യാതോരു നിര്‍ബന്ധവുമില്ല. വിമര്‍ശനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും സര്‍വ്വദാ സ്വാഗതം


राष्ट्रकवि मैथिलीशरण गुप्त की प्रसिद्ध कविता है "मनुष्यता"। इस कविता में समाज की भलाई के लिए कर्मरत होने का आह्वान है। मनुष्य है तो मृत्यु से निडर होकर जीना है। मृत्यु के बाद भी उसकी याद संसार में बनी रहे। यही कवि की कामना है।
उद्देश्य:
समस्यापरक : मानव जीवन में मानवता कम हो रही है।
भाषापरक : आधुनिक कविता का परिचय पाएँ।
आस्वादन टिप्पणी तैयार करने की क्षमता पाएँ।
सहायक सामग्री: कविता की सी.डी., पौराणिक-ऐतिहासिक कहानियाँ।

पहला अंतर
महत् उद्देश्य की प्रतिमा नामक साक्षात्कार में समाज-सेवा में लीन डॉ. शान्त से हमें परिचय पाया है। ऐसे अनेक महान व्यक्तित्व देश के कोने-कोने में थे, अब भी हैं।
  • वे कौन-कौन हैं?
  • उनके महत्व का कारण क्या है?
  • अब भी उनका नाम लोग आदर के साथ लेते हैं। क्यों?
दल में चर्चा हो, दलों की प्रस्तुति हो।
( वर्तमान समाज में मूल्यों की कमी हो रही है। नीचे की घटना पढ़ें। )
 click_here.gifप्रस्टेशन केलिए

बैक दुर्घटना: घायल युवक घंटों तक सड़क पर पड़ा रहा।
कण्णूर: वलपट्टणम पुल के निकट हुई बैक दुर्घटना में पच्चीस वर्ष के युवक ने सड़क पर ही दम तोड़ दी। दुर्घटना के बाद वह घंटों तक सड़क पर ही पड़ा रहा , लेकिन किसी ने भी उसे अस्पताल नहीं पहुँचाया। कुछ लोग मोबाइल पर उसका फोटो खींचने में व्यस्त थे।....

* युवक की मृत्यु कैसी हुई?
* घायल युवक के प्रति लोगों का व्यवहार कैसा था?
* लोगों में कैसा मनोभाव प्रकट हुआ है?

4 September 2014

I Term Exam Aug 2014 IX Hin Qn Analysis

1. ചോദ്യം 1 ല്‍ पाँव तले दबी गर्दन എന്നത്  उपन्यास എന്നതിന് പകരം उपन्यास-अंश ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. കാരണം गोदान എന്ന നോവലിനെപ്പറ്റി പ്രത്യേകിച്ച് അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്നുണ്ട് എന്നത് തന്നെ.

2. ചോദ്യം 2 ല്‍ कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു ശരിയായ പ്രയോഗം. घटनाएँ പൂര്‍ണ്ണമായും ആശയക്കുഴപ്പം നിറഞ്ഞതായത് കുട്ടികളെ വല്ലാതെ വലച്ചുകളഞ്ഞു എന്ന് പറയാതെ വയ്യ.

3. ചോദ്യം 3 ല്‍ ज़मींदार से विद्रोह रखनेवाली എന്നത് ശരിയല്ല. ज़मींदार से विद्रोह की भावना रखनेवाली എന്നായിരുന്നു വേണ്ടിയിരുന്നത്. अच्छी घरवाली എന്നത് നിഷ്കളങ്കരായ കുട്ടികള്‍ നല്ല വീടുള്ളവള്‍ എന്ന് തെറ്റിദ്ധരിക്കുമോ എന്ന സംശയത്തിനിടയാക്കുന്നു.

4. ചോദ്യം 4 ല്‍ यह किससे कहा गया എന്നായിരിന്നു ചോദിക്കേണ്ടിയിരുന്നത്.

5. ചോദ്യം 7 ന്റെ ഉത്തരമായി होरी का, किसान का, छैलानुमा लड़के का എന്നിങ്ങനെയായിരുന്നു വേണ്ടിയിരുന്നത്.

6. ചോദ്യം 8ന്റെ നിര്‍ദ്ദേശമായിരുന്നു bold ആയി കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം നിര്‍ദ്ദേശം normal ആയും ചോദ്യത്തിന്റെ ആദ്യവരി മാത്രം bold ആയി കൊടുക്കുകയും ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചോദ്യത്തില്‍ കുട്ടികള്‍ അടിവരയിട്ടഭാഗമെല്ലാം ശരിയാക്കുകയും बहुत आगे हैं എന്നതിലെ हैं എന്നഭാഗം അടിവരയിട്ട് ഉത്തരം എഴുതിവെക്കുകയും ചെയ്താല്‍ അധ്യാപകര്‍ തീര്‍ത്തും കുഴഞ്ഞുപോകുമായിരുന്നു. ചോദ്യകര്‍ത്താക്കള്‍ भारत എന്നത് ബഹുവചനത്തിലാണോ പ്രയോഗിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

7. ചോദ്യം 12ല്‍ खेती के महत्व को बढ़ाने का संदेश देते हुए ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രയോഗമായിപ്പോയി.

8. ചോദ്യം 23ല്‍ सहायक बिंदुएँ എന്ന് കൊടുത്തിരിക്കുന്നു. बिंदु എന്ന പുല്ലിംഗപദത്തിന്റെ ബഹുവചനരൂപം बिंदु എന്ന് തന്നെയാണ് എന്നത് ശ്രദ്ധിക്കാതെ പോയിരിക്കുന്നു.

9. പത്തിലധികം ഇടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നു.  ड़, ढ़ എന്നീ അക്ഷരങ്ങള്‍ പലസ്ഥലങ്ങളിലും തെറ്റായി കൊടുത്തിരിക്കുന്നു. आँफ, रूचि എന്നിവയിലും പിശകുപറ്റിയിരിക്കുന്നു.

10. പത്തിലധികം ഇടങ്ങളില്‍ വാക്കുകള്‍ക്കിടയില്‍ അനാവശ്യമായി ഇടം വിടുകയും ഇടം വിടാതിരുന്നതും ഒക്കെ ചോദ്യപേപ്പറിനെ തെറ്റുകളുടെ പൂരപ്പറമ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നു.
                        Prepared by: Ravi