gandhi jayandhi- safe campus clean campus- circular

4 July 2014

इकाई १ पर कार्य पत्रिकाएँ


സുഹൃത്തുക്കളേ,
ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ (नदी और साबुन , गौरा , हाथी के साथी , चिड़िया ) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുണ്ടാകും. ( നിലവില്‍ ലഭ്യമായിട്ടുള്ള वार्षिक योजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത് ) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുള്ള സമയമാണ്. 


   പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങളെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠങ്ങളില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം . 

  നമ്മുടെ ബ്ലോഗ് ടീം അംഗങ്ങളായ വടകര-മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. ജയ്ദീപ് മാഷും കണ്ണുര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. രവിമാഷുമാണ് ഈ പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചത്. സ്കൂളിലെ സമ്പൂര്‍ണ്ണ രേഖപ്പെടുത്തലടക്കമുള്ള തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ഇരുവര്‍ക്കുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല തന്നെ.

कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता)                                   

कार्य पत्रिका - २  ( worksheet - 2 ) गौरा ( रेखाचित्र )                                        

कार्य पत्रिका - ३(worksheet - 3) हाथी के साथी (मिलानी)                                    


कार्य पत्रिका - ४ ( worksheet - 4 ) व्याकरण                                                  

39 comments:

 1. കാര്യപത്രിക കേരളത്തിലെ ഹിന്ദീ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം തന്നെ. ഉത്തരം കൂടി ഉണ്ടെന്കില്‍ വളരെ ഉപകാരപ്രദമായേനേ.

  ReplyDelete
 2. ടീച്ചര്‍ ഇതൊന്ന് ക്ലാസ്സില്‍ പരീക്ഷിക്കൂ , ഉത്തരം അവിടെ കിട്ടുമെന്നാമ് വിശ്വാസം. ഇനി അതല്ലെങ്കില്‍ ഉത്തര സുചിക തയ്യാറാക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഹിന്ദി ബ്ലോഗിലൂടെ നമുക്കത് പബ്ലിഷ് ചെയ്ത് എല്ലാവരിലും എത്തിക്കുകയുമാവാം. ഉപയോഗിച്ച ശേഷം പ്രതികരിക്കുമല്ലോ ?

  ReplyDelete
 3. ഇത് കൊള്ളാമല്ലോ.
  ഇപ്പോ എനിക്ക് തോന്നുന്നത്.
  ഇത് അതത് പാഠാവസാനം തന്നെ കൊടുക്കാമായിരുന്നൂന്നാ.
  ഏതായാലും ഫഠിക്കുന്ന കൂട്ടികള്‍ക്ക് നല്ല പണിയാ കൊടുത്തത്.

  ReplyDelete
 4. കാര്യപത്രിക കേരളത്തിലെ ഹിന്ദീ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം തന്നെ. ഉത്തരം കൂടി ഉണ്ടെങ്കില്‍ വളരെ ഉപകാരപ്രദമായേനേ.
  എങ്കില്‍പ്പിന്നെ ഒരു ഗൈഡ് തന്നെയായിക്കോട്ടെ.ഒന്ന് എനിക്കും...

  ReplyDelete
 5. ഏതായാലും ഫഠിക്കുന്ന കൂട്ടികള്‍ക്ക് നല്ല പണിയാ കൊടുത്തത്.
  ഇതൊരു ടീച്ചറുടെയോ രക്ഷാകര്‍ത്താവിന്റയോ അഭിപ്രായമാണെന്ന് വിശ്വസിക്കനാവില്ല.ഇത് സ്തുതിയോ നിന്ദാ സ്തുതിയോ?

  ReplyDelete
 6. കമന്റിന് കമന്റിട്ട് സ്വന്തം കമന്റിട്ടില്ല.
  നന്നായിരിക്കുന്നു
  വളരെ വളരെ വളരെ വളരെ...
  ചില നിര്‍ദ്ദേശങ്ങള്‍ കൂടി.
  ഒരു ചോദ്യശേഖരത്തില്‍ ഉത്തരമെഴുതാനുള്ള സ്ഥലം കൂടി ചേര്‍ത്തത് നന്നായി.
  എന്നാല്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇതിനെ ഒരു വര്‍ക്ക്ഷീറ്റാക്കി മാറ്റാന്‍ കുറേക്കൂടി സഹായസൂചകങ്ങള്‍
  ഇന്‍പുട്ടായി നല്കാവുന്നതാണ്.
  പ്രത്യേകിച്ച് വിശകലാനാത്മക പ്രശ്നങ്ങള്‍ക്ക്.നിര്‍ദ്ദേശംവച്ച് മാറിനില്ക്കുന്നില്ല എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാം.
  താത്പര്യമുള്ളവര്‍ക്ക് മാറ്റം വരുത്തി ഉപയോഗിക്കാന്‍ പാകത്തിന്
  odtഫയലുകള്‍ കൂടി ‍ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുകയോ മെയിലായി അയച്ചുകൊടുക്കുകയൊ ചെയ്തുകൂടെ?

  ReplyDelete
 7. താത്പര്യമുള്ളവര്‍ ആവശ്യപ്പെട്ട് മുന്നോട്ടു വരട്ടെ
  തീര്‍ച്ചയായും ആലോചിക്കാം

  ReplyDelete
 8. ആരെങ്കിലും രണ്ട് നല്ല കാര്യം ചെയ്താല്‍ ആതേല്‍ ചുമ്മാ അതുമിതും പറയാന്‍ മാത്രമേ ഈ സക്കീനടീച്ചര്‍ നാവ് തൊറക്കത്തൂള്ളൂന്ന് തോന്നുന്നു, പഠിക്കുന്ന കുട്ടിക്ക് മാത്രമല്ല പഠിപ്പിക്കുന്ന സാറിനും ചില്ലറ പണി കിട്ടിയ മട്ടുണ്ട്..ഹിന്ദി ബ്ലോഗിന്റെ വരവ് ഗംഭീരമായി ട്ടോ....

  ReplyDelete
 9. നന്ദി.സാര്‍
  കോപ്പിയെടുത്തു
  ഉത്തരങ്ങള്‍ എഴുതി നോക്കട്ടെ!

  ReplyDelete
 10. എന്റയും അഭിപ്രയം ഇത് അതത് പാഠാവസാനം തന്നെ കൊടുക്കാമായിരുന്നൂന്നാ. സാരമില്ല ലേറ്റാ വന്താലും.....

  ReplyDelete
 11. ചുമ്മാതല്ല മത്തായി മാഷേ....
  പഠിക്കുന്ന കൂട്ടികള്‍ക്ക് നല്ല പണിയാ കൊടുത്തത് എന്ന് പറഞ്ഞത്. ഇത് എന്‍ന്നാ ചോദ്യമാ സാറേ..
  ആകെ ഇത്തിരിപ്പോന്ന ഒരു പാഠം പഠിച്ചതിന് തലങ്ങും വിലങ്ങും ചോദ്യമിട്ട് കുഴക്കിക്കളഞ്ഞില്ലേ അവന്‍മാര്.
  ങാ പിള്ളേര് പേടിച്ചു പോകത്തില്ല്യോ..
  അല്ല , പിന്നെ....

  ReplyDelete
 12. ക്ലാസ്സിലെ ഗ്രൂപ് ലീഡര്‍മാര്‍ക്ക് ഓരോ കോപ്പി പ്രിന്റെടുത്ത് കൊടുത്തിട്ടുണ്ട്.
  പ്രതികരണം വരട്ടേ...
  കാത്തിരിക്കുകയാ...

  ReplyDelete
 13. very useful to our students. we will expect answers.
  thank you for this attempt.

  ReplyDelete
 14. we will expect answers
  ഉത്തരം കൂടി ഉണ്ടെങ്കില്‍ വളരെ ഉപകാരപ്രദമായേനേ. .

  നമ്മള്‍ പരാജയപ്പെടുന്നതെന്തുകൊണ്ടെന്ന് മനസ്സിലായില്ലേ?

  ReplyDelete
 15. നാദരരേ,
  ടീച്ചര്‍മാര്‍ക്ക് മറ്റുള്ളവരുടെ തെറ്റു കണ്ടു പിടിക്കാനറിയാം,
  സ്വന്തമായി ശരി ചെയ്യാനറിയില്ലെങ്കിലും.
  ആരെങ്കിലും ഉത്തരമെഴുതി തന്നാല്‍ അതു ബോഡിലെഴുതിക്കൊടുത്ത് സുഖമായി ഒന്നു ഉറങ്ങാമായിരുന്നു.
  ഷേം ഷേം...

  ReplyDelete
 16. കമന്റയക്കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നു.
  കാര്യപത്രിക വളരെ നന്നായിട്ടുണ്ട്. ഉത്തരം തല്‍ക്കാലം കൊടുത്തേക്കല്ലേ..കാര്യപത്രികയുടെ ഉദ്ദേശ്യം സഫലീകരിക്കണമെങ്കില്‍ ഇത് കുട്ടികള്‍ക്കെന്നപോലെ അദ്ധാപകര്ക്കും മെന്റല്‍ പ്രോസസ്സ് ആയി മാറണം.
  ഈ വര്‍ക്ക്ശീറ്റ് പരിശീലിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏ പ്ളസ് ഉറപ്പ്.പ്രത്യേകിച്ചും വിശകലനാത്മകമായ ചോദ്യങ്ങളെ കുട്ടികള്‍ക്കെങ്ങനെ എഴുതണമെന്ന് വിചാരിക്കുമ്പോഴാണ് കാര്യപത്രികയുടെ വരവ്. ഉഗ്രന്‍...
  കുട്ികള്‍ക്ക് ഏവര്‍ക്കും ഇതു പ്രയോജനം ചെയ്യും.തീര്‍ച്ച...
  ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച ജഗദീപ് മാഷിനും രവിമാഷിനേയും ഏത്ര അഭിനദ്ധിച്ചാലും മതിയാവില്ല.

  ReplyDelete
 17. അശോകന്‍മാഷേ
  കമന്റിന് നന്ദി
  ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം സഫലമാകണമെങ്കില്‍ അദ്ധാപകര്‍ കൂടി ഇതിനെ ഏറ്റെടുക്കേണ്ടതുണ്ട്.
  ചോദ്യങ്ങള്‍ക്ക്,പ്രത്യേകിച്ച് വിശകലനാത്മക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നത് ചോദ്യങ്ങളുടെ ഉദ്ദേശ്യങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമായിരിക്കും
  ഇതിന്റെ ടീച്ചര്‍ വേര്‍ഷനുകള്‍ അദ്ധ്യാപകര്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നതല്ലേ നല്ലത്?
  മികച്ചവ അയച്ചുതന്നാല്‍ പ്രസിദ്ധികരിക്കുകയുമാകാം.

  ReplyDelete
 18. ശരിയാണ്, വിശ്ലേഷണാത്മക ചോദ്യങ്ങള്‍ക്ക് ഇന്ന ഉത്തരം എഴുതണം എന്ന് പറഞ്ഞ് ക്ലിപ്തമായ ഒരുത്തരം പ്രസിദ്ധീകരിക്കുന്നത് ഔചിത്യമല്ലെന്നാണ് എന്റെയുമഭിപ്രായം. ഞങ്ങള്‍ കുട്ടികളുടെ പ്രതിക്രിയയില്‍ നിന്നും ഉത്തര സുചിക തയ്യാറാക്കി. 50-60 ശതമാനം നന്നായി പ്രതികരിച്ചിട്ടുണ്ട്.
  ഒന്നാം യുനിറ്റ് ഭംഗിയായി, ഹിന്ദി ബ്ലോഗത് ഭംഗിയാക്കാന്‍ സഹായിച്ചു എന്നു പറയുന്നതാവും ശരി.നിരന്തര മൂല്യനിര്‍ണ്ണയ ഉപാദികശെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു. 8,9 ക്ലാസ്സുകളിലെ TM ഹാന്‍ഡ് ബുക്കില്‍ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ, എന്നാല്‍ കാര്യപത്രിക തയ്യാറാക്കുന്നത് ഗുണകരമാവും.
  നന്ദിയോടെ .....

  ReplyDelete
 19. ഒരു കാര്യം മറന്നു, ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കാനുള്ള പ്ലാനുണ്ടോ ? ഉണ്ടെങ്കില്‍ പഴയ ചോദ്യ ബാങ്കിനെ ഒഴിവാക്കാന്‍ ശ്രമിക്കണേ.

  ReplyDelete
 20. പഴയ ടെക്സ്റ്റ് ബുക്കിന് പുതിയ ചോദ്യമുണ്ടാക്കാനല്ലേ കഴിയൂ ഇന്ദിര ടീച്ചറേ..
  പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നാല്‍ പോരായോ.
  പക്ഷേ ആര്‍ക്കാ ഇതൊക്കെ വേണ്ടത്?

  ReplyDelete
 21. संशोधन से मैं यह समझता हूँ कि कक्षाई प्रक्रियओं के उपरांत जो उपज मिलता है उसका संशोधन छात्र और अध्यापक मिलकर वर्तनी,शब्द,वाक्य,संरचना आदि के आधार पर चलाएँ ।

  ReplyDelete
 22. जी कार्यपत्रिका के पीछे का प्रयास बहुत ही सराहनीय है । अध्यापकों और छात्रों केलिय बहुत ही लाभदायक है । हिन्दी ब्लोग का कदम अविचल आगे बढे....धन्यवाद

  ReplyDelete
 23. कक्षाई उपज का संशोधन सॆ तात्पर्य यह हो सकता है कि हरेक कक्षाई प्रक्रिया के बाद छात्रों की ओर से जो उपज मिलता है उसका संशोधन सबसॆ पहले छात्र स्वयं ग्रूप में करें। प्रस्तुतीकरण के अवसर पर छात्र व अध्यापक मिलकर वर्तनी,शब्द , वाक्य, संरचना आदि का संशोधन करना उचित होगा।

  ReplyDelete
 24. कक्षाई उपज का संशोधन सॆ तात्पर्य यह हो सकता है कि हरेक कक्षाई प्रक्रिया के बाद छात्रों की ओर से जो उपज मिलता है उसका संशोधन सबसॆ पहले छात्र स्वयं ग्रूप में करें। प्रस्तुतीकरण के अवसर पर छात्र व अध्यापक मिलकर वर्तनी,शब्द , वाक्य, संरचना आदि का संशोधन करना उचित होगा।

  ReplyDelete
 25. प्यारे रवि जी और जयदीप जी ,
  दीपक अनंत राव की तरफ से प्रणाम......
  आप लोगों के समर्पण केलिए कोई जवाब नही....नये विचारधाराओं के लिए मेरी तरफ से शुभ कामनाएँ और प्रणाम भी.......यहाँ तो शायर ही बनना ही पड़ेगा......

  राही
  बेराहो मे तरसता था,राहें कही....
  बेदरदोम मे तड़प्ता था, आशा कही....
  डूर एक दीपक जलता था तभी
  करीब आगया पता चला
  हिन्दी ब्लॉग था वह दिया
  डोर अंधेरा था....
  इधर उजियाला भी
  दूर गम था....
  इधर खुशी भी
  बीराही तूफ़ानी हवा भी
  राह बनकर खड़ी थी.....
  और करीब आया मे , बिल्कुल कॅशटी मिला था
  और देखा......
  चार-पाँच हाधेलियों मे वा दिया
  कितना सुरक्षित था.......
  मे भी अपना हाथ आगे बढ़ा
  हज़ारो अन्य हातें भी....
  तालियों का बरसात सुना
  तनज़ेन भी आ चुका
  'हिन्दी ब्लॉग' सी दिया
  हज़ारों आँखों से कुछ कहने लगा...
  दिल से जुटा दो ये रोशनी
  हज़ारों दीपक जलते ही.....
  विद्वान हैं, नमूना हैं ,गुरु कहलाती हैं तूमें
  गुरु हैं, ईश्वर हैं तू सदा......
  एक साथ चलें , लाखों दिया जलाने
  देश के भविष्य बदलाने.....
  यही धिकाना हैं मज़िल हैं....
  एक साथ बढ़ें.....इस दिया का हाधेली बनकर...
  उस राही के राहों पे.....हमराही बनकर......

  समाप्त.

  धन्यवाद एक बार फिर अदा करते हुए
  दीपक अनंत राव
  तोड़ूपुज़ा इदुक्की ज़िल्ला
  (सरजी...youtube मे मेरा एक channal है,उसमे मे कुछ सामग्रियाँ डाली हैं,उसमे नदी और साबुन कविता का एक भवानुवाद मेने डाला हैं,ज़रा देखिएगा....youtube.channel का अड्रेस:deepak anantha rao...please search इन google page...)

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. നന്ദി.സാര്‍
  കോപ്പിയെടുത്തു
  അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം

  ReplyDelete
 29. കാര്യപത്രിക കേരളത്തിലെ ഹിന്ദീ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം തന്നെ. നന്ദി.സാര്‍
  കോപ്പിയെടുത്തു

  ReplyDelete