( आइ.सी.टी के सहारे )
ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാസര്‍ഗോഡു നിന്നു ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികപോലും ചെയ്തു.