പത്താംതരം ഒന്നാം യൂനിറ്റിലെ नदी और साबुन പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പാഠത്തെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാഠത്തെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠത്തില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം .
ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ ( നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ അവ നമുക്ക് കരുത്തേകുമെന്നതിനാലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്ക് സഹായകരമാകുമെന്നതിനാലും കാര്യക്ഷമമായ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കരുതേ!
कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता) ![]() |
No comments:
Post a Comment