gandhi jayandhi- safe campus clean campus- circular

25 July 2013

एक सराहनीय प्रयास


दसवीं कक्षा की पहली इकाई (बसेरा लौटा दो) - विशेषतः हाथी के साथी - के आधार पर कण्णूर ज़िले के सरकारी हायर सेकंडरी स्कूल कुञ्ञिमंगलम के हिंदी अध्यापक लक्ष्मणन जी ने जो विशेष प्रयास किया है वह बिलकुल सराहनीय है। वह आपके सामने हम सहर्ष प्रस्तुत कर रहे हैं। देखिए, इस्तेमाल कीजिए। अपनी प्रतिक्रिया जोड़ना न भूलें।

6 July 2013

ऐ.सी.टी.के सहारे परीक्षा



വിഷയാടിസ്ഥാനത്തലുളള വിദ്യാബ്ലോഗുകള്‍(edublogs) വലിയൊരു അനിവാര്യതയാണ്. പക്ഷെ അത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് പലര്‍ക്കും കഴിയുന്നില്ല. ഉടന്‍ പ്രയോഗിച്ചുനോക്കാന്‍ കഴിയുന്നതിനു പരിഗണന നല്‍കിയാല്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങള്‍ ലഭിക്കും എന്ന വിശ്വാസത്തോടെയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 'ജീവശാസ്ത്രജാലകം' ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ബയോളജി പരീക്ഷയുടെ സോഴ്സ് കോഡില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. 'ജീവശാസ്ത്രജാലകം' ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.
         
गौराപാഠഭാഗത്തെ ആസ്പദമാക്കി സംഭവങ്ങളെ ക്രമപ്പടുത്തിയെഴുതാനുള്ള  ചോദ്യത്തിനുത്തരമെഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവര്‍ത്തനമാണ് സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജി.സോമശേഖരന്‍ സാര്‍ ഐ.സി.ടി സഹായത്തോടെ തയ്യാറാക്കിയിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന HTML ഫയല്‍ ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ട് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്ന ശേഷം പ്രവര്‍ത്തനം ആരംഭിക്കാം. സ്കോര്‍ അറിയാനും ശരിയുത്തുരങ്ങള്‍ കാണാനും ഇതില്‍ സൗകര്യമുണ്ട്. എല്ലാത്തരം ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന പരിമിതി ഈ ടൂളിനുണ്ട്, എങ്കിലും സംഭവങ്ങളെ ക്രമപ്പെടുത്തല്‍, പാരിഭാഷിക ശബ്ദങ്ങള്‍ തിരഞ്ഞെടുക്കല്‍, പ്രോക്തി-ലേഖകന്‍-പാഠം എന്നിവ യോജിപ്പിക്കല്‍, വ്യാകരണപ്രശ്നങ്ങള്‍ എന്നിവ ഇതിലുടെ കുട്ടികളിലേക്ക് (പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്ക്കുന്നവരിലേക്ക്), അവര്‍ക്ക് താത്പര്യമുളവാക്കുന്ന രീതിയില്‍ അവതരിപ്പിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഓര്‍ക്കുക,ഇതൊരു പരീക്ഷണമാണ്. പരിമിതമായ അറിവുകളില്‍ നിന്നുകൊണ്ടുള്ള സാഹസം എന്നു വേണമെങ്കില്‍ പറയാം. ഇതിനേക്കാള്‍ മികച്ച രീതിയില്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അറിയുന്നവരുണ്ടാകാം. ഞങ്ങള്‍ അവരെ കാത്തിരിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സഹായങ്ങളും മുന്നോട്ട് വഴികാട്ടുമെന്നാണ് വിശ്വാസം.ഈ ഐ.സി.ടി ടൂളിനെ ക്ലാസ്സ് റൂമില്‍ പ്രയോഗിച്ചു നോക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും മറക്കരുത്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ്  ഹിന്ദി ബ്ലോഗിന് ഊര്‍ജ്ജം പകരുന്നത്.

ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം

2 July 2013

പത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം

2013 ജൂലായ് 1 ന് രാത്രി 9.15 ന് ശ്രീ എന്‍.കെ.ഷനോജ് കുമാര്‍ (ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം കേള്‍ക്കുവാന്‍ ഇടതുവശത്തെ  പ്ലയറില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.