gandhi jayandhi- safe campus clean campus- circular

Showing posts with label വിശകലനം. Show all posts
Showing posts with label വിശകലനം. Show all posts

16 April 2014

എസ്.എസ്.എല്‍.സി 2014 - റിസല്‍ട്ട്


           എല്ലാ ചരിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി 2014 പരീക്ഷാ ഫലം ശരവേഗതയില്‍ പ്രഖ്യാപിച്ചു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ പ്രാവശ്യം പരീക്ഷയെഴുതിയത്. 95.47 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയങ്ങളിലും 14202 പേരാണ് എ പ്ലസ് നേടിയത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 51.702 പേരാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്. മാര്‍ക്ക് ലിസ്റ്റില്‍തന്നെ ഇക്കാര്യം രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി 
  മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും പരീക്ഷാഭവനും ചേര്‍ന്ന് നടത്തിയ ഈ സംയുക്ത പരിശ്രമത്തെ പ്രശംസിക്കാതെ വയ്യെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.. ഗള്‍ഫില്‍ പരീക്ഷയെഴുതിയ 99.2 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയവരില്‍ 76.5 ശതമാനം പേര്‍ വിജയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 62.81 ശതമാനം പേരാണ് ജയിച്ചത്
   ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം . . . . . . .
  


25 March 2014

8 STD - വിശകലനം


      രവി  മാഷ് കൃത്യമായി തന്റെ കടമ നിര്‍വ്വഹിക്കുകയാണ്. അദ്ദേഹം ഓരോ ചോദ്യപ്പേപ്പറുകളെയും സമീപിക്കുകയും പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ വായനക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിലയേറിയ അഭിപ്രായങ്ങളാണ്  ഹിന്ദി ബ്ലോഗിന് കരുത്താവുന്നത്. ശുഭകരമായ അവധിക്കാലം ആശംസിച്ചു കൊണ്ട് എല്ലാ വായനക്കാരേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കട്ടെ......
1. ചോദ്യം 2ല്‍ एक मरियल का किसान... എന്നതിന് പകരം एक मरियल-सा किसान... എന്നായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം 3 ല്‍ कला कार्यक्रमों में എന്നതിന് പകരം साँस्कृतिक कार्यक्रमों में എന്ന് തന്നെ കൊടുക്കാമായിരുന്നു. भाग लेनेवाली എന്ന് ഇടംവിട്ട് കൊടുത്താല്‍ ശരിയാകുമായിരുന്നു.
3. ചോദ്യം 4 ന് കൃത്യമായ ഉത്തരം ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതാണെന്ന് എങ്ങനെ കണ്ടെത്തിയെന്ന് മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്ക് തോന്നിയത് എന്ന് അത്ഭുതം തോന്നി. ഏതായാലും മുഖം നോക്കാതെ പ്രതികരിക്കുന്ന കബീര്‍ദാസ് ജീവിച്ചിരിപ്പില്ലാത്തത് ഇവരുടെയൊക്കെ ഭാഗ്യമായി കരുതാം.
4. ചോദ്യം 7 പ്രകാരം धैर्य എന്ന് ഉത്തരം किरण बेदी യുടെ കാഴ്ചപ്പാട് പ്രകാരമുള്ളതാണ്. അതിനെ ഒരു അടിസ്ഥാനകാര്യമായി എടുക്കുന്നത് ശരിയല്ല. അതായത് ചോദ്യം किरण बेदी के अनुसार प्रकृति ने नारी को उपहार स्वरूप क्या दिया है? എന്ന് ചോദിക്കണമായിരുന്നു.
5. ചോദ്യം 8 കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമാണ്. ചോദ്യം മോശമാണെന്ന് പറയുകയല്ല, എന്നാല്‍ എട്ടാംതരം കുട്ടികള്‍ക്ക് എഴുതാന്‍ പ്രയാസകരമായിരിക്കും.

14 March 2014

എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ മാര്‍ച്ച് 2014 ചോദ്യപേപ്പര്‍ അവലോകനം



ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമാണോ? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള മൂല്യനിര്‍ണ്ണയവും കുട്ടിയുടെ അവകാശമല്ലേ? എന്നാണ് നമ്മുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപകനും കുട്ടിയും ആഗ്രഹിക്കുന്ന നിലവാരത്തിലെത്തുക? പ്രിയ വായനക്കാരാ, താങ്കള്‍ ഇപ്പോഴും മൗനം പാലിക്കുകയാണോ?സ്കീം ഫൈനലൈസേഷന്‍ ഉടനുണ്ടാകും. താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ അവിടെയും എത്തിയേക്കാം.ഈ വിശകലനം വായിയ്ക്കു...താങ്കള്‍ക്ക് പറയാനുള്ളതും തുറന്നു പറയൂ.....

1. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് സമാനമായ ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാന്‍ പറഞ്ഞതില്‍ लेकिन माँ की बीमारी के कारण Cancellation करना पड़ा എന്ന് കൊടുത്തത് ശരിയായില്ല. ഇംഗ്ലീഷില്‍ Cancel करना पड़ा എന്ന് മതിയായിരുന്നു. ഹിന്ദിയില്‍ रद्द करना पड़ा എന്നും. അല്‍പം കൂടിസൂക്ഷ്മമായി നോക്കിയാല്‍ रद्द करनी पड़ी എന്നാണ് ശരിയാവുക കാരണം ഇവിടെ കര്‍മ്മമായ टिकट സ്ത്രീലിംഗപദമാണ്. തൊപ്പിക്കനുസരിച്ച് തലമുറിച്ചു ശരിയാക്കിയതിന്റെ പ്രശ്നം ഇവിടെകാണാവുന്നതാണ്. उनको एक Operation था എന്ന വാക്യത്തിലെ operation എന്ന പദത്തിന് പകരമായ शल्यक्रिया സ്ത്രീലിംഗ പദമായതുകൊണ്ട് शल्यक्रिया थी എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കേണ്ടി വരുമോ? എഴുതാതിരുന്നാല്‍ पुनर्लेखन ശരിയാകുമോ? എന്നാല്‍ उनकी एक शल्यक्रिया थी എന്ന് ഉത്തരം വരുന്ന രീതിയില്‍ വരുന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് കാണാന്‍ കഴിയുന്നതാണ്.

18 August 2013

പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിന്റെ വിശകലനം

NK Shanoj Kumar
ശ്രീ. എന്‍ കെ ഷനോജ് കുമാര്‍ (നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ്  കോഴിക്കോട് ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) 2013 ആഗസ്ത് 12ന് രാത്രി 9.15ന് ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിന്റെ വിശകലനം തല്‍സമയം റെക്കോഡ് ചെയ്യുവാന്‍ സാധിച്ചിരുന്നില്ല എന്ന കാര്യം ഓര്‍ക്കുമല്ലോ. എന്നാല്‍ ബ്ലോഗ് അഡ്മിന്‍സിന്‍റെ നിശ്ചയദൃഢതയാണ് വൈകിയാണെങ്കിലും ഈ വിശകലനം, ഫയല്‍ നിങ്ങളുടെ മുമ്പിലെത്താന്‍ കാരണമായത്. പാദവാര്‍ഷിക പരീക്ഷയ്ക്ക് കാത്തിരിക്കുന്ന കുട്ടികള്‍ക്കും നിരന്തര മൂല്യനിര്‍ണയ തന്ത്രങ്ങളറിയാതെ നട്ടം തിരിയുന്ന അദ്ധ്യാപകര്‍ക്കും ഏറെ സഹായകരമാണ് ഈ വിശകലനം. ഹിന്ദി ബ്ലോഗിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെങ്കിലും ഒരു കമന്‍റ് എങ്കിലും ഞങ്ങള്‍ ആഗ്രഹിച്ചു പോവുന്നു.
കേള്‍ക്കുവാന്‍  പ്ലയറില്‍  പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ download  ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

2 July 2013

പത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം

2013 ജൂലായ് 1 ന് രാത്രി 9.15 ന് ശ്രീ എന്‍.കെ.ഷനോജ് കുമാര്‍ (ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ടീം അംഗം) ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയുമായി നടത്തിയ പത്താംതരം ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിന്റെ വിശകലനം കേള്‍ക്കുവാന്‍ ഇടതുവശത്തെ  പ്ലയറില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കമന്റ് ചെയ്യുക. നിങ്ങളുടെ താത്പര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.