gandhi jayandhi- safe campus clean campus- circular

16 April 2014

എസ്.എസ്.എല്‍.സി 2014 - റിസല്‍ട്ട്


           എല്ലാ ചരിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി 2014 പരീക്ഷാ ഫലം ശരവേഗതയില്‍ പ്രഖ്യാപിച്ചു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ പ്രാവശ്യം പരീക്ഷയെഴുതിയത്. 95.47 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയങ്ങളിലും 14202 പേരാണ് എ പ്ലസ് നേടിയത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 51.702 പേരാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്. മാര്‍ക്ക് ലിസ്റ്റില്‍തന്നെ ഇക്കാര്യം രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി 
  മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും പരീക്ഷാഭവനും ചേര്‍ന്ന് നടത്തിയ ഈ സംയുക്ത പരിശ്രമത്തെ പ്രശംസിക്കാതെ വയ്യെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.. ഗള്‍ഫില്‍ പരീക്ഷയെഴുതിയ 99.2 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയവരില്‍ 76.5 ശതമാനം പേര്‍ വിജയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 62.81 ശതമാനം പേരാണ് ജയിച്ചത്
   ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം . . . . . . .
  


4 comments:

  1. Palakkad ജില്ലയിലെ 320ഉം Malappuram ജില്ലയിലെ 250ഉം ഹിന്ദിയില്‍ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോവുന്നു. അടുത്ത വര്‍ ഷം ഈ പ്രശ്നത്തിന് പരിഹാരം കാണുക തന്നെ വേണം. റവന്യൂജില്ലാ തല ഹിന്ദി ഫലം ഇങ്ങനെ കാണാം.
    ഇവിടെ ക്ലിക് ചയ്യുക.

    ReplyDelete
    Replies
    1. സര്‍
      ഒന്നുകൂടി വിശദമായി നോക്കൂ
      ഹിന്ദിക്ക് മാത്രമാണോ പ്രശ്നം?
      English -palakkad 302,malappuram 256
      SS -palakkad 1405,malappuram 1256
      Maths -palakkad 1330,malappuram 1402
      Phy -palakkad 1919,malappuram 1583
      Chemistry -palakkad 558,malappuram 364
      Bio -palakkad 567,malappuram 179

      ഇതിനോടൊപ്പം സബ്ജക്ട് വിജയത്തിന്റെ ശതമാനം കൂടി
      പരിശോധിക്കണം. എല്ലാം 99 % ത്തിനും മുകളില്‍!
      ഈ കണക്കുകള്‍ നല്കുന്ന സൂചന എന്താണ്?
      77238 പേരാണ് മലപ്പുറത്ത് പരീക്ഷക്കിരുന്നത്.തൊട്ടടുത്തുള്ളത് 45255 പേരെഴുതിയ കോഴിക്കോടാണ്
      ഇതെല്ലാം കൂട്ടിച്ചേര്‍ത്തുള്ള വിലയിരുത്തലല്ലേ വേണ്ടത്?

      Delete
    2. സര്‍,
      ഹിന്ദിക്കു മാത്രമല്ല പ്രശ്നം. എന്നു സമ്മതിക്കുന്നു. എന്നാല്‍ ഹിന്ദി ബ്ലോഗില്‍ ഹിന്ദിയെക്കുറിച്ചു പറയുന്നുവെന്നു മാത്രം. D+ നു വോണ്ട 5 സ്കോര്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്ന "കതിരിനു വളമിടുക" എന്ന കാര്യത്തിലും നാം പരാജയമാകുന്നുവോ എന്ന അന്വേഷണമാണ് ഹിന്ദിയുടെ കാര്യം പറയാനിടയാക്കിയത്. 1 മുതല്‍ 4 കൂടി ഉത്തരവും 13ഉം മാത്രം മതിയായിരുന്നു ഇവര്‍ക്ക് ചിത്രഭാഷയില്‍ ഉത്തരമാക്കാന്‍.

      Delete
  2. "എല്ലാ ചരിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി 2014 പരീക്ഷാ ഫലം ശരവേഗതയില്‍ പ്രഖ്യാപിച്ചു!!"

    ബ്ലോഗെഴുത്തിന്റെ ഭാഷ കുറേക്കൂടി കുറ്റമറ്റതാക്കാം...

    ReplyDelete