gandhi jayandhi- safe campus clean campus- circular

1 November 2014

. ഹിന്ദി ബ്ലോഗിന്റെ നിയന്ത്രണം ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത് മറ്റാരോ ആയതിനാല്‍ ഈ ബ്ലോഗ് ഉപേക്ഷിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു ഇനി മുതല്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഹിന്ദി ബ്ലോഗിലെ പോസ്റ്റുകള്‍ പുതിയ ബ്ലോഗില്‍ കാണാവുന്നതാണ്
പുതിയ വിലാസം
http://keralahindiblog.blogspot.in/
വായനക്കാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

19 September 2014

मनुष्यता कविता की पाठयोजना ऐ.सी.टी. के सहारे



പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഐ.സി.റ്റി. ഉപാധികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി തയ്യാറാക്കിയ मनुष्यता കവിതയുടെ पाठयोजना പ്രസിദ്ധീകരിക്കുന്നു.ഇതില്‍ ഉള്‍പ്പെടുത്താനായി കവിതയുടെ ഓഡിയോ അയച്ചുതരാനുള്ള അഭ്യര്‍ത്ഥനക്ക് രണ്ട് പേര്‍ മാത്രമാണ് പ്രതികരിച്ചത്.തിരൂര്‍ ആലത്തിയൂര്‍ മലബാര്‍ എച്ച്.എസ്.എസ്. ലെ അബ്ദുള്‍കലാം മാഷും ചേര്‍ത്തല പെരുമ്പളം എച്ച്.എസ്.എസ്. ലെ അശോകന്‍ മാഷും. രണ്ടു പേര്‍ക്കുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ! കാരണം ആരും പ്രതികരിക്കാത്തതിനാല്‍ നിരാശയോടെ ഈ पाठयोजना സാധാരണമട്ടില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നപ്പോഴാണ് ഇവരുടെ മെയിലുകളെത്തിയത്. പലരും ഇപ്പോഴും തങ്ങളുടെ കൈവശമുള്ള മെറ്റീരിയലുകള്‍ പൊതുവായി പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നില്ല എന്നത് ഖേദം തന്നെ.
पाठयोजना യെക്കുറിച്ച് 
ക്ലാസ്സ് റൂം വിനിമയത്തിന് സഹായകമായ വിധത്തില്‍ pdf/slide കള്‍ നല്കിയിട്ടുണ്ട്. പുരാണകഥാ സന്ദര്‍ഭങ്ങള്‍ വിശദീകരിക്കാന്‍ സഹായകമായിട്ടുള്ളത് എന്ന് തോന്നിയ വീഡിയോകളുടെ (ഭാഷക്ക് പ്രാധാന്യം നല്കാതെ)ലിങ്കും അതതിടങ്ങളിലുണ്ട്. ഓരോ സെഷനിലെയും പാഠഭാഗത്തിന്റെ വ്യാഖ്യാനവും pdf ആയി നല്കിയിരിക്കുന്നു. കവിതയുടെ 3 ഓഡിയോ ഫയലുകളും ചോദ്യോത്തരങ്ങളടങ്ങിയ ഒരു ഫയലും പോസ്റ്റിനൊടുവിലുണ്ട്. താങ്കളുടെ ക്ലാസ്സ് റൂം സാഹചര്യങ്ങള്‍ക്കും അഭിരുചിക്കും അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുക.ഉപയോഗപ്രദമായ സാമഗ്രികളെക്കുറിച്ച് കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍ അവ കൂടി കൂട്ടിച്ചേര്‍ക്കുന്നതാണ്. 
ഈ അധ്വാനത്തെ വിലമതിക്കുന്ന പക്ഷം പ്രതികരിക്കുക.അത് അഭിനന്ദനങ്ങള്‍ തന്നയാവണമെന്ന് യാതോരു നിര്‍ബന്ധവുമില്ല. വിമര്‍ശനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും സര്‍വ്വദാ സ്വാഗതം


राष्ट्रकवि मैथिलीशरण गुप्त की प्रसिद्ध कविता है "मनुष्यता"। इस कविता में समाज की भलाई के लिए कर्मरत होने का आह्वान है। मनुष्य है तो मृत्यु से निडर होकर जीना है। मृत्यु के बाद भी उसकी याद संसार में बनी रहे। यही कवि की कामना है।
उद्देश्य:
समस्यापरक : मानव जीवन में मानवता कम हो रही है।
भाषापरक : आधुनिक कविता का परिचय पाएँ।
आस्वादन टिप्पणी तैयार करने की क्षमता पाएँ।
सहायक सामग्री: कविता की सी.डी., पौराणिक-ऐतिहासिक कहानियाँ।

पहला अंतर
महत् उद्देश्य की प्रतिमा नामक साक्षात्कार में समाज-सेवा में लीन डॉ. शान्त से हमें परिचय पाया है। ऐसे अनेक महान व्यक्तित्व देश के कोने-कोने में थे, अब भी हैं।
  • वे कौन-कौन हैं?
  • उनके महत्व का कारण क्या है?
  • अब भी उनका नाम लोग आदर के साथ लेते हैं। क्यों?
दल में चर्चा हो, दलों की प्रस्तुति हो।
( वर्तमान समाज में मूल्यों की कमी हो रही है। नीचे की घटना पढ़ें। )
 click_here.gifप्रस्टेशन केलिए

बैक दुर्घटना: घायल युवक घंटों तक सड़क पर पड़ा रहा।
कण्णूर: वलपट्टणम पुल के निकट हुई बैक दुर्घटना में पच्चीस वर्ष के युवक ने सड़क पर ही दम तोड़ दी। दुर्घटना के बाद वह घंटों तक सड़क पर ही पड़ा रहा , लेकिन किसी ने भी उसे अस्पताल नहीं पहुँचाया। कुछ लोग मोबाइल पर उसका फोटो खींचने में व्यस्त थे।....

* युवक की मृत्यु कैसी हुई?
* घायल युवक के प्रति लोगों का व्यवहार कैसा था?
* लोगों में कैसा मनोभाव प्रकट हुआ है?

4 September 2014

I Term Exam Aug 2014 IX Hin Qn Analysis

1. ചോദ്യം 1 ല്‍ पाँव तले दबी गर्दन എന്നത്  उपन्यास എന്നതിന് പകരം उपन्यास-अंश ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. കാരണം गोदान എന്ന നോവലിനെപ്പറ്റി പ്രത്യേകിച്ച് അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്നുണ്ട് എന്നത് തന്നെ.

2. ചോദ്യം 2 ല്‍ कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു ശരിയായ പ്രയോഗം. घटनाएँ പൂര്‍ണ്ണമായും ആശയക്കുഴപ്പം നിറഞ്ഞതായത് കുട്ടികളെ വല്ലാതെ വലച്ചുകളഞ്ഞു എന്ന് പറയാതെ വയ്യ.

3. ചോദ്യം 3 ല്‍ ज़मींदार से विद्रोह रखनेवाली എന്നത് ശരിയല്ല. ज़मींदार से विद्रोह की भावना रखनेवाली എന്നായിരുന്നു വേണ്ടിയിരുന്നത്. अच्छी घरवाली എന്നത് നിഷ്കളങ്കരായ കുട്ടികള്‍ നല്ല വീടുള്ളവള്‍ എന്ന് തെറ്റിദ്ധരിക്കുമോ എന്ന സംശയത്തിനിടയാക്കുന്നു.

4. ചോദ്യം 4 ല്‍ यह किससे कहा गया എന്നായിരിന്നു ചോദിക്കേണ്ടിയിരുന്നത്.

5. ചോദ്യം 7 ന്റെ ഉത്തരമായി होरी का, किसान का, छैलानुमा लड़के का എന്നിങ്ങനെയായിരുന്നു വേണ്ടിയിരുന്നത്.

6. ചോദ്യം 8ന്റെ നിര്‍ദ്ദേശമായിരുന്നു bold ആയി കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം നിര്‍ദ്ദേശം normal ആയും ചോദ്യത്തിന്റെ ആദ്യവരി മാത്രം bold ആയി കൊടുക്കുകയും ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചോദ്യത്തില്‍ കുട്ടികള്‍ അടിവരയിട്ടഭാഗമെല്ലാം ശരിയാക്കുകയും बहुत आगे हैं എന്നതിലെ हैं എന്നഭാഗം അടിവരയിട്ട് ഉത്തരം എഴുതിവെക്കുകയും ചെയ്താല്‍ അധ്യാപകര്‍ തീര്‍ത്തും കുഴഞ്ഞുപോകുമായിരുന്നു. ചോദ്യകര്‍ത്താക്കള്‍ भारत എന്നത് ബഹുവചനത്തിലാണോ പ്രയോഗിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

7. ചോദ്യം 12ല്‍ खेती के महत्व को बढ़ाने का संदेश देते हुए ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രയോഗമായിപ്പോയി.

8. ചോദ്യം 23ല്‍ सहायक बिंदुएँ എന്ന് കൊടുത്തിരിക്കുന്നു. बिंदु എന്ന പുല്ലിംഗപദത്തിന്റെ ബഹുവചനരൂപം बिंदु എന്ന് തന്നെയാണ് എന്നത് ശ്രദ്ധിക്കാതെ പോയിരിക്കുന്നു.

9. പത്തിലധികം ഇടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നു.  ड़, ढ़ എന്നീ അക്ഷരങ്ങള്‍ പലസ്ഥലങ്ങളിലും തെറ്റായി കൊടുത്തിരിക്കുന്നു. आँफ, रूचि എന്നിവയിലും പിശകുപറ്റിയിരിക്കുന്നു.

10. പത്തിലധികം ഇടങ്ങളില്‍ വാക്കുകള്‍ക്കിടയില്‍ അനാവശ്യമായി ഇടം വിടുകയും ഇടം വിടാതിരുന്നതും ഒക്കെ ചോദ്യപേപ്പറിനെ തെറ്റുകളുടെ പൂരപ്പറമ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നു.
                        Prepared by: Ravi

24 July 2014

पहली इकाई - परीक्षा (ऐ.सी.टी)


http://www.animatedgif.net/sitemessages/updated/lgupdated_e0.gifपहली इकाई - परीक्षा
( आइ.सी.टी के सहारे ) 
Teacher And Student Presentation clipart ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാസര്‍ഗോഡു നിന്നു ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികപോലും ചെയ്തു.

4 July 2014

इकाई १ पर कार्य पत्रिकाएँ


സുഹൃത്തുക്കളേ,
ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ (नदी और साबुन , गौरा , हाथी के साथी , चिड़िया ) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുണ്ടാകും. ( നിലവില്‍ ലഭ്യമായിട്ടുള്ള वार्षिक योजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത് ) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുള്ള സമയമാണ്. 


   പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങളെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠങ്ങളില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം . 

  നമ്മുടെ ബ്ലോഗ് ടീം അംഗങ്ങളായ വടകര-മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. ജയ്ദീപ് മാഷും കണ്ണുര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. രവിമാഷുമാണ് ഈ പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചത്. സ്കൂളിലെ സമ്പൂര്‍ണ്ണ രേഖപ്പെടുത്തലടക്കമുള്ള തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ഇരുവര്‍ക്കുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല തന്നെ.

कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता)                                   

कार्य पत्रिका - २  ( worksheet - 2 ) गौरा ( रेखाचित्र )                                        

कार्य पत्रिका - ३(worksheet - 3) हाथी के साथी (मिलानी)                                    


कार्य पत्रिका - ४ ( worksheet - 4 ) व्याकरण                                                  

24 June 2014

उलझनों को सुलझें...



    2014 മെയ് മാസത്തിലെ അവധിക്കാല അധ്യാപക പരിശീലനം ലക്ഷ്യം വെച്ച മൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകള്‍. 8,9,10 ക്ലാസ്സുകളിലെ പാഠപുസ്തകം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിട്ടും ഇപ്പോഴും പാഠഭാഗങ്ങളെ സബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്ക്കുന്നുവെന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള , ഹിന്ദി ബ്ലോഗുമായി സഹകരിക്കുന്ന റിസോഴ്സ് അംഗങ്ങള്‍ അറിയിക്കുകയും ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അനുയോജ്യമായ കൈകളെ അന്വേഷിച്ചു. ബ്ലോഗിന്റെ അഭിപ്രായം അറിഞ്ഞപ്പോള്‍ തന്നെ നിലമ്പൂര്‍-പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും എസ്.ആര്‍.ജി അംഗവുമായ രഘുവീര്‍ രാമകൃഷ്ണന്‍ സാര്‍ ഈ പോസ്റ്റ് തയ്യാറാക്കാന്‍ താത്പര്യപ്പെടുകയും ചെയ്തൂ. കൃത്യ സമയത്തു തന്നെ പോസ്റ്റ് തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം വായനക്കാരുടെ അഭിപ്രായങ്ങള്‍ കമന്റായി നല്‍കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യട്ടെ. നല്ല ചര്‍ച്ചകളിലൂടെ നമുക്കീ സംശയങ്ങള്‍ക്ക് മികച്ച പരിഹാരങ്ങള്‍ കണ്ടെത്താം. ഇനിയും ശങ്കകള്‍ നിലനില്‍ക്കുന്നെങ്കില്‍ അവ കൂട്ടിച്ചേര്‍ക്കുകയുമാകാം. ഇന്ന് പത്താം ക്ലാസ്സിലെ പാഠങ്ങളിലേയ്ക്ക് ....                                      
                                                                           
                 

8 June 2014

गौरा -रेखाचित्र

പ്രശസ്ത കവയിത്രിയായ മഹാദേവിവര്‍മ്മ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റ കഴിവു തെളിയിച്ച മഹാപ്രതിഭയാണ്. രേഖാചിത്ര രചനയില്‍ അസാമാന്യമായ മികവു കാട്ടിയ വര്‍മ്മാജിയുടെ മനോഹരവും ഹൃദയസ്പര്‍ശിയുമായ രചനയാണ് ഗോര. മനുഷ്യന്റ ആര്‍ത്തിയും അത്യാഗ്രഹവും ക്രൂരതയും നിഷ്കളങ്കരും നിസ്സഹായരുമായ സഹജീവികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വരെ എത്തിനില്ക്കുന്നത് നാമിവിടെ കണ്ടറിയുന്നു.
 
आशय : मानव के स्वार्थ एवं क्रूर व्यवहार पशु-पक्षियों के नाश के कारण बन जाते हैं। स्वार्थ लाभ के लिए मनुष्य निरीह जानवरों कि निर्मम हत्या करता है ।
सहायक सामग्रियाँ : पशु-पक्षियों के प्रति अत्याचारों के दृश्य, स्लाइड , चित्र या कहानी, शब्दकोश
  • `मानव नदी का दोहन ही नहीं प्रकृति के संपदा में निस्वार्थ सेवी पशु-पक्षियों पर भी अत्याचार करता है। वे प्यार के भूखे हैं। हम उन्हें अपनी स्वार्थता के कारण निर्मम हत्या करते हैं।
( पशु-पक्षियों के प्रति अत्याचार के विडियो दृश्य दिखाएँ )(वीडियोपन्ने में उपलब्द्ध है)

6 June 2014

कार्यपत्रिका - नदी और साबुन

പത്താംതരം ഒന്നാം യൂനിറ്റിലെ नदी और साबुन പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പാഠത്തെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാഠത്തെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠത്തില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം .
ഈ വര്‍ക്ക് ഷീറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നിങ്ങളുടെ പ്രതികരണങ്ങള്‍ ( നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിമര്‍ശനങ്ങള്‍, എല്ലാം) ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ അവ നമുക്ക് കരുത്തേകുമെന്നതിനാലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ക്ക് സഹായകരമാകുമെന്നതിനാലും കാര്യക്ഷമമായ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കരുതേ!
कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता)                                   


8 May 2014

तोडती पत्थर और तुलसीदास के एक दोहे पर विचार

अवकाशकालीन शिक्षण शिविर के लिए

सूयरकांत तिपाठी 'निराला' की तोडती  पत्थर

     सूयरकांत तिपाठी 'निराला' की विभिन्न आयामों पर चर्चित किवता है "तोडती पतथर"। इस किवता में इलाहाबाद के पथ पर पत्थर तोडती रही एक युवति के माधयम से  किव ने सामाजिक असंतुलन की ओर पाठकों का ध्यान आकर्षित करने का प्रयास किया  है।
लेख का पूर्ण रूप यहाँ से download करें।


" मिथया माहुर सजजनिह,  खलिहं गरल सम साच।

तुलसी छुवत पराई जयो, पारद पावक आँच।।"
     यह तुलसीदास का एक नीतिपरक दोहा है। धार्मिक होने के नाते वे लोगों मे मान-मर्यादा की भावना जगाने का भरसक प्रयास करते रहे। इस भूमिका मे प्रस्तुत दोहे  को समझना चाहिए। नीतिपरक दोहे का अर्थ नैतिकता को सामने रखकर ढूँढना उचित रहेगा। तुलसीदास जैसे लोग समाज के लिए लिखते थे।
लेख का पूर्ण रूप यहाँ से download करें।

4 May 2014

നിരന്തരമൂല്യനിര്‍ണ്ണയത്തില്‍ നിന്ന് നിരന്തരവിലയിരുത്തലിലേക്ക്

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ നിരന്തരമൂല്യ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടന്നുകൊണ്ടിരിക്കുകയാണല്ലോ? പരിശീലനം ആരംഭിച്ച ഘട്ടത്തില്‍ എല്ലാ ഹൈസ്കൂളധ്യാപകര്‍ക്കും പരിശീലനം ലഭ്യമാകുന്ന കാര്യം സംശയമായിരുന്നു ഈ സാഹചര്യത്തില്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഭാഷാവിഷയങ്ങളിലെ നിരന്തരവിലയിരുത്തല്‍ എങ്ങനെ എന്നതിനെക്കുറിച്ച് ഒരു ലേഖനം അധ്യാപകരെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി. തുടര്‍ന്ന് മലയാളത്തിന്റെ എസ്.ആര്‍.ജി.പരിശീലനത്തില്‍ പങ്കെടുത്ത കുഴിമതിക്കാട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.അജി സാറിനോട് അങ്ങനെയൊരു ലേഖനം തയ്യാറാക്കാമോ എന്നാരാഞ്ഞു. എന്നത്തേക്ക് വേണം എന്നായിരുന്നു മറുചോദ്യം. രണ്ടു ദിവസത്തിനകം കിട്ടിയാല്‍ നന്ന് എന്ന് പറയുകയും കൃത്യം രണ്ടാം ദിവസം വിളിക്കുകയും ചെയ്തു. ലേഖനം തയ്യാര്‍,പക്ഷേ ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന തോന്നലുണ്ടന്നായിരുന്നു മറുപടി. അങ്ങനെ ഒരാഴ്ച കൂടി കാലാവധി നീണ്ടു. കാത്തിരിപ്പ് വെറുതെയായില്ല എന്ന് ലേഖനം കൈയിലെത്തിയപ്പോള്‍ മനസ്സിലായി. വിലയിരുത്തല്‍ സോഴ്സ്ബുക്കിലുള്ള നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിച്ച്,എന്നാല്‍ സമഗ്രമായി പ്രതിപാദിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.നിരന്തര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആധികാരികരേഖ എസ്.സി.ഇ.ആര്‍.ടി.തയ്യാറാക്കി നല്കിയ 'വിലയിരുത്തല്‍ സോഴ്സ്ബുക്ക്' തന്നെയാണെന്നത് മറക്കരുത്.. രേഖപ്പെടുത്തലിന്റെ വൈഷമ്യങ്ങളെ ലഘൂകരിച്ചേക്കാവുന്ന ഒരു മാതൃകാ ഫോമും ഇതോടൊപ്പം നല്കിയിട്ടുണ്ട് അതിനെ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനും ചര്‍ച്ചയിലുടെ ഉപായം കണ്ടെത്തണം. ഇതെന്നു വായിച്ചു നോക്കൂ.. എന്തു തോന്നുന്നു എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകേള്‍ക്കാന്‍ ഞങ്ങളോടൊപ്പം അജിസാറും കാത്തിരിക്കുന്നു. ലേഖനത്തിലേക്ക്....

2013 എസ്.എസ്.എല്‍.സി.പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മാധ്യങ്ങള്‍ ചില വസ്തുതകള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നു. C E ക്ക് മുഴുവന്‍മാര്‍ക്ക് ലഭിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയില്ല എന്നതായിരുന്നു അവയില്‍ ശ്രദ്ധേയം. വിദ്യാഭ്യാസവകുപ്പ് ഇത് വിശകലനം ചെയ്തപ്പോള്‍ ചില സത്യാവസ്ഥകള്‍ മനസ്സിലാവുകയും ചെയ്തു. നിരന്തരമൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും മൂല്യനിര്‍ണ്ണയത്തിന്റെ കൃത്യത വിമര്‍ശനങ്ങള്‍ക്ക് ഇടനല്കുന്നുണ്ട്. മാധ്യമങ്ങളുടെ, സമൂഹത്തിന്റെ ഈ ധാരണ മാറ്റിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അധ്യാപകര്‍. അതിനായി നാം ചിട്ടയായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സജ്ജരാകേണ്ടതുണ്ട്.

16 April 2014

എസ്.എസ്.എല്‍.സി 2014 - റിസല്‍ട്ട്


           എല്ലാ ചരിത്രങ്ങളെയും പിന്തള്ളിക്കൊണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി 2014 പരീക്ഷാ ഫലം ശരവേഗതയില്‍ പ്രഖ്യാപിച്ചു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ പ്രാവശ്യം പരീക്ഷയെഴുതിയത്. 95.47 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയങ്ങളിലും 14202 പേരാണ് എ പ്ലസ് നേടിയത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 51.702 പേരാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായത്. മാര്‍ക്ക് ലിസ്റ്റില്‍തന്നെ ഇക്കാര്യം രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി 
  മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും പരീക്ഷാഭവനും ചേര്‍ന്ന് നടത്തിയ ഈ സംയുക്ത പരിശ്രമത്തെ പ്രശംസിക്കാതെ വയ്യെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.. ഗള്‍ഫില്‍ പരീക്ഷയെഴുതിയ 99.2 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷയെഴുതിയവരില്‍ 76.5 ശതമാനം പേര്‍ വിജയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 62.81 ശതമാനം പേരാണ് ജയിച്ചത്
   ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം . . . . . . .
  


15 April 2014

बसेरा लौटा दो

അനിയന്ത്രിതമായ ഇടപെടലുകളിലൂടെ മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് 'बसेरा लौटा दो'എന്ന പത്താംക്ലാസ്സിലെ ഒന്നാം യൂണിറ്റ്.
इकाई एक
बसेरा लौटा दो 
प्रकृति मानव मात्र की नहीं है। हमारे सिवा अनेक जीव-जंतुओं का बसेरा है। प्राकृतिक-संतुलन में पशु-पक्षियों की भूमिका सराहनीय है। लेकिन हमारे स्वार्थपूर्ण निर्मम व्यवहार से अपने ही सहजीवी बेघर हो रहे हैं। हमारा क्या फ़र्ज है कि इस प्राकृतिक संपदा को आगामी पीढ़ी के लिए सुरक्षित रखने में? समकालीन कवि ज्ञानेन्द्रपति की कविता "नदी और साबुन", महादेवी वर्मा का रेखाचित्र "गौरा", मिलानी की घटना "हाथी के साथी", रामदरश मिश्र की कविता "चिड़िया" आदि बसेरा लौटा देने की प्रेरणा देनेवाले हैं। व्यावहारिक विधाएँ, पारिभाषिक शब्द, भाषा की बातें आदि इस इकाई के आकर्षण हैं।

इस इकाई से परिचय पाएँ-

  • समकालीन कविता की भाषिक संरचना, प्रतीक, बिंब आदि का
  • रेखाचित्र की विशेषताओं का
  • घटना की वर्णन-शैली का
  • पारिभाषिक शब्दों का
  • हिंदी व मातृभाषा के समध्वनीय शब्द, लिंग, विशेषण, वर्तमान व भविष्यत्कालीन क्रियाओं के प्रयोग का ।


ये क्षमताएँ भी पाएँ

  • समकालीन कविता की आस्वादन टिप्पणी तैयार करने की
  • संगोष्ठी में भाग लेने की
  • रपट तैयार करने की
  • प्रसंगानुकूल उद्घोषणा तैयार करने की
  • वार्तालाप तैयार करने की
  • चित्र-प्रदर्शनी आयोजित करने एवं उसमें भाग लेने की ।