രവി മാഷ് കൃത്യമായി തന്റെ കടമ നിര്‍വ്വഹിക്കുകയാണ്. അദ്ദേഹം ഓരോ ചോദ്യപ്പേപ്പറുകളെയും സമീപിക്കുകയും പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ വായനക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിലയേറിയ അഭിപ്രായങ്ങളാണ് ഹിന്ദി ബ്ലോഗിന് കരുത്താവുന്നത്. ശുഭകരമായ അവധിക്കാലം ആശംസിച്ചു കൊണ്ട് എല്ലാ വായനക്കാരേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കട്ടെ......
1. ചോദ്യം
2ല്‍
एक मरियल का किसान...
എന്നതിന്
പകരം एक मरियल-सा
किसान... എന്നായിരുന്നു
വേണ്ടിയിരുന്നത്.
2. ചോദ്യം
3 ല്‍
कला कार्यक्रमों में എന്നതിന്
പകരം साँस्कृतिक कार्यक्रमों
में എന്ന് തന്നെ കൊടുക്കാമായിരുന്നു.
भाग लेनेवाली
എന്ന് ഇടംവിട്ട് കൊടുത്താല്‍
ശരിയാകുമായിരുന്നു.
3. ചോദ്യം
4 ന്
കൃത്യമായ ഉത്തരം ബ്രാക്കറ്റില്‍
കൊടുത്തിട്ടുള്ളതാണെന്ന്
എങ്ങനെ കണ്ടെത്തിയെന്ന്
മനസ്സിലാകുന്നില്ല.
എങ്ങനെയാണ്
ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍
ചോദ്യകര്‍ത്താക്കള്‍ക്ക്
തോന്നിയത് എന്ന് അത്ഭുതം
തോന്നി. ഏതായാലും
മുഖം നോക്കാതെ പ്രതികരിക്കുന്ന
കബീര്‍ദാസ് ജീവിച്ചിരിപ്പില്ലാത്തത്
ഇവരുടെയൊക്കെ ഭാഗ്യമായി
കരുതാം.
4. ചോദ്യം
7 പ്രകാരം
धैर्य എന്ന് ഉത്തരം किरण बेदी
യുടെ കാഴ്ചപ്പാട് പ്രകാരമുള്ളതാണ്.
അതിനെ ഒരു
അടിസ്ഥാനകാര്യമായി എടുക്കുന്നത്
ശരിയല്ല. അതായത്
ചോദ്യം किरण बेदी के अनुसार
प्रकृति ने नारी को उपहार
स्वरूप क्या दिया है?
എന്ന്
ചോദിക്കണമായിരുന്നു.
5. ചോദ്യം
8 കുട്ടികള്‍ക്ക്
അല്‍പം പ്രയാസകരമാണ്.
ചോദ്യം
മോശമാണെന്ന് പറയുകയല്ല,
എന്നാല്‍
എട്ടാംതരം കുട്ടികള്‍ക്ക്
എഴുതാന്‍ പ്രയാസകരമായിരിക്കും.