gandhi jayandhi- safe campus clean campus- circular

6 July 2013

ऐ.सी.टी.के सहारे परीक्षा



വിഷയാടിസ്ഥാനത്തലുളള വിദ്യാബ്ലോഗുകള്‍(edublogs) വലിയൊരു അനിവാര്യതയാണ്. പക്ഷെ അത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് പലര്‍ക്കും കഴിയുന്നില്ല. ഉടന്‍ പ്രയോഗിച്ചുനോക്കാന്‍ കഴിയുന്നതിനു പരിഗണന നല്‍കിയാല്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങള്‍ ലഭിക്കും എന്ന വിശ്വാസത്തോടെയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 'ജീവശാസ്ത്രജാലകം' ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ബയോളജി പരീക്ഷയുടെ സോഴ്സ് കോഡില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. 'ജീവശാസ്ത്രജാലകം' ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.
         
गौराപാഠഭാഗത്തെ ആസ്പദമാക്കി സംഭവങ്ങളെ ക്രമപ്പടുത്തിയെഴുതാനുള്ള  ചോദ്യത്തിനുത്തരമെഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവര്‍ത്തനമാണ് സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജി.സോമശേഖരന്‍ സാര്‍ ഐ.സി.ടി സഹായത്തോടെ തയ്യാറാക്കിയിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന HTML ഫയല്‍ ഡസ്ക്ടോപ്പില്‍ സേവ് ചെയ്തിട്ട് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്ന ശേഷം പ്രവര്‍ത്തനം ആരംഭിക്കാം. സ്കോര്‍ അറിയാനും ശരിയുത്തുരങ്ങള്‍ കാണാനും ഇതില്‍ സൗകര്യമുണ്ട്. എല്ലാത്തരം ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന പരിമിതി ഈ ടൂളിനുണ്ട്, എങ്കിലും സംഭവങ്ങളെ ക്രമപ്പെടുത്തല്‍, പാരിഭാഷിക ശബ്ദങ്ങള്‍ തിരഞ്ഞെടുക്കല്‍, പ്രോക്തി-ലേഖകന്‍-പാഠം എന്നിവ യോജിപ്പിക്കല്‍, വ്യാകരണപ്രശ്നങ്ങള്‍ എന്നിവ ഇതിലുടെ കുട്ടികളിലേക്ക് (പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്ക്കുന്നവരിലേക്ക്), അവര്‍ക്ക് താത്പര്യമുളവാക്കുന്ന രീതിയില്‍ അവതരിപ്പിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഓര്‍ക്കുക,ഇതൊരു പരീക്ഷണമാണ്. പരിമിതമായ അറിവുകളില്‍ നിന്നുകൊണ്ടുള്ള സാഹസം എന്നു വേണമെങ്കില്‍ പറയാം. ഇതിനേക്കാള്‍ മികച്ച രീതിയില്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അറിയുന്നവരുണ്ടാകാം. ഞങ്ങള്‍ അവരെ കാത്തിരിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സഹായങ്ങളും മുന്നോട്ട് വഴികാട്ടുമെന്നാണ് വിശ്വാസം.ഈ ഐ.സി.ടി ടൂളിനെ ക്ലാസ്സ് റൂമില്‍ പ്രയോഗിച്ചു നോക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും മറക്കരുത്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ്  ഹിന്ദി ബ്ലോഗിന് ഊര്‍ജ്ജം പകരുന്നത്.

ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം

29 comments:

  1. പ്രതീക്ഷിച്ചതു പോലെ വളരുന്നുണ്ട്. മിടുക്കന്‍മാര്‍ !!!!!

    ReplyDelete
  2. ആദ്യമേ
    അഭിനന്ദനങ്ങള്‍ .. !!!

    തീര്‍ച്ചയായും.

    गौरा की घटनाओं को क्रमबद्ध करना
    ഞാന്‍ ചെയ്തു നോക്കി. windows ല്‍ chrome ഉപയോഗിച്ചായിരുന്നു.
    ഏതു ബ്രൌസറിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    നമ്മുടെ അദ്ധ്യാപകരായതു കൊണ്ട് ഒരു യൂസര്‍ ഗൈഡ് കൂടി തയ്യാറാക്കേണ്ടതായി വരും.

    ReplyDelete
  3. इज्ज़ते
    शोहरते
    चाहते
    उल्फ़ते
    कोई भी चीज़ दुनिया में रहती नहीं
    आज मै हु जहा कल कोई और था

    ReplyDelete
  4. സക്കീനടീച്ചര്‍
    അഭിനന്ദനങ്ങള്‍ക്ക് നന്ദി
    നമ്മുടെ അദ്ധ്യാപകരായതു കൊണ്ട് ഒരു യൂസര്‍ ഗൈഡ് കൂടി തയ്യാറാക്കേണ്ടതായി വരും എന്ന മുന്‍വിധി വേണോ?
    പ്രതികരണങ്ങള്‍ വരട്ടെ ആലോചിക്കാം.

    ReplyDelete
  5. ഇന്ത്യ നന്നാവത്തിന്‍റെ കാരണം എനിക്ക് മനസ്സിലായി.
    ഞാന്‍ ഇതേ വരെ ഇന്ത്യക്കായി ഒന്നും ചെയ്തില്ല.-കുഞ്ഞുണ്ണിമാഷ്

    ReplyDelete
  6. എന്താ മാഷുമ്മാരേ നന്നാവാത്തേ?

    ReplyDelete
  7. റസാക്ക്മാഷേ,ജയദീപ്മാഷേ..
    ഗംഭീരമായി!
    ജയദീപ്മാഷോട് ഇന്നലെ സൂചിപ്പിക്കുമ്പോള്‍ റേഡിയോ പ്രക്ഷേപണത്തിന്റെ റക്കോഡിംഗ് സാധ്യമാക്കാമെന്ന് ഉറപ്പുണ്ടായിരുന്നില്ല
    ഒന്നിച്ച് നിന്ന് വ്യത്യസ്ഥകഴിവുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവുമെന്ന് നാം തെളിയിച്ചു തുടങ്ങിയിരിക്കുന്നു
    നമുക്ക് തെറ്റിയിട്ടില്ല!

    ReplyDelete
  8. റേഡിയോ സംപ്രേഷണം വളരെ ഉരകാരപ്രദമായി

    ReplyDelete
  9. ഹിന്ദി ബ്ലോഗില്‍ നിന്നും നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത് പത്താം തരം ഹിന്ദി ഒന്നാം യുനിറ്റിന്റെ വിശകലനം.......
    എന്തു മനോഹരം...! വളരെ കൃത്യതയോടെ ഒരോ പാഠഭാഗങ്ങളുടെയും വിശകലനം , അനുബന്ധ സഹായികള്‍ ഇങ്ങനെ ഒരോന്നും.ഒടുവിലിതാ ആകാശവാണി നേരിട്ടും....
    അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഗുണകരം.ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍...

    ReplyDelete
  10. മാഷേ
    വീട്ടില്‍ റേഡിയോ ഇല്ലാത്തതു കൊണ്ട് പരിപാടി കേള്‍ക്കാന്‍ പറ്റിയില്ലായിരുന്നു.എന്നാല്‍ ഇന്ന് ക്ലാസ്സില്‍ വന്നപ്പോള്‍ ഹിന്ദി മാഷ് കമ്പ്യൂട്ടര്‍ ലാബില്‍ കൊണ്ടുപോയി ബ്ലോഗില്‍ നിന്ന് കേള്പ്പിച്ചു.വളരെ ഉപകാരമായി

    ReplyDelete
  11. ഒരു സംശയം
    गुड़ की डली എന്നതിന് കരിന്പിന്‍ തണ്ട് എന്നാണല്ലോ പറഞ്ഞിരിക്കുന്നത്?
    ക്ലാസ്സില്‍ പറഞ്ഞത് ശര്‍ക്കരക്കട്ട എന്നാണ്
    ഏതാ ശരി?

    ReplyDelete
  12. പരീക്ഷ ചെയ്തു
    ഇഷ്ടമായി
    ഇനിയും വേണം...

    ReplyDelete
  13. അഛ്ഛന്‍ പറഞ്ഞപ്പോള്‍ വിശ്വാസം വന്നില്ല,ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിച്ചപ്പോള്‍ വിശ്വാസമായി,ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ ഉണ്ടെന്ന്.ഇത്തരം HTML ഫയലുകള്‍ ഇനിയും പ്രതീക്ഷിച്ചോട്ടെ..? ഉത്തരത്തിലെത്താനുള്ള എളുപ്പ വഴി തുറന്നു വച്ചിട്ടാണ് ഇത് തയ്യാറാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    ReplyDelete
  14. മാഷേ.......
    വളരെ നന്നായി‌ട്ടുണ്ട്.......
    ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ പ്രതീകക്ഷിക്കുന്നു..

    ReplyDelete
  15. വളരെ നന്നായി‌ട്ടുണ്ട്.......

    എന്ന് പറയുന്നതോടൊപ്പം എന്തെങ്കിലും മെറ്റീരിയല്‍സ് തരാമെന്ന് കമന്റിലിടൂ. നേരിട്ടോ ഈമെയിലിലോ കൈപറ്റാം. സഹകരിക്കുക. ടൈപിംഗ് ബുദ്ധിമുട്ടാണെങ്കില്‍ സ്കാന്ഡ് കോപ്പി അയക്കാന്‍ തയാറാകുമല്ലോ...

    HINDIBLOG.TK

    ReplyDelete
  16. പത്താം ക്ലാസ്സിലെ ഒന്നാമത്തെ യൂണിറ്റിന്റെ ഒരു ചോദ്യബാങ്ക് pdf അയച്ചു തന്നാല്‍പ്രസിദ്ധീകരിക്കുമോ?
    90 ചോദ്യങ്ങള്‍ ഉണ്ട്.

    ReplyDelete
  17. Android mobile, tab ഉപയോഗിക്കുന്ന അദ്ധ്യാപകര്‍ക്ക് ഹിന്ദി കഥകളും ലേഖനങ്ങളും റഫറന്‍സുകളും ധാരാളം സാദ്ധ്യതകള്‍ ഉണ്ട്. പഞ്ചതന്ത്രം, തേനാലിരാമന്‍ .... മുതല്‍ प्रेंचंद, ആധുനിക സാഹിത്യകാരന്‍മാരെ വരെ ഓഫ്ലൈനില്‍ വായിക്കാനാകും.

    ഇവിടെ ക്ലിക് ചെയ്തു നോക്കൂ

    ReplyDelete
  18. സക്കീന ടീച്ചര്‍
    തീര്‍ച്ചയായും‍‍.
    ബ്ലോഗ് ടീമിന്റെ വിലയിരുത്തലിനു ശേഷം പ്രസിദ്ധീകരിക്കുകയും ചെയ്യാം.
    ഒന്നാം യൂനിറ്റിന്റെ സമഗ്രമായ ഒരു ചോദ്യശേഖരം തയ്യാറായി വരുന്നുണ്ട്.അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

    ReplyDelete
  19. ടീച്ചര്‍ ,
    പത്താം ക്ലാസ്സിലെ ഒന്നാമത്തെ യൂണിറ്റ് മിക്ക സ്കൂളുകളിലും അവസാനഘടത്തില്‍ എത്തിയിട്ടുണ്ടാവുമെന്ന് കരുതാം. യൂണിറ്റ് ടെസ്റ്റ് നടക്കുമ്പോള്‍ ക്വസ്റ്റ്യന്‍ ബാങ്ക് വരുന്നത് ചിലര്‍ക്ക് ഗുണമെങ്കിലും അദ്ധ്യാപകര്‍ താത്പര്യം കാണിക്കാത്തതു കൊണ്ടാണ് പ്രസിദ്ധീകരിക്കാതിരുന്നത്. താങ്കള്‍ തീര്‍ച്ചയായും അയച്ചു തരുക. 90 ചോദ്യങ്ങളും ഒരുമിച്ചോ, തവണകളായോ അദ്ധ്യാപകരുടെ ആവശ്യാനുസരണം നല്‍കാം. അദ്ധ്യാപകരെക്കാള്‍ കുട്ടികള്‍ക്ക് അത് ഉപകാരപ്പെട്ടേക്കാം. ബ്ലോഗ് സൂക്ഷ്മം ശ്രദ്ധിക്കുകയും കമന്റിടുകയും രിസോഴ്സ് ഷെയര്‍ ചെയ്യാനുള്ള നല്ല മനസ്സിനും ഹിന്ദി ബ്ലോഗിന്റെ നന്ദി.

    ReplyDelete
  20. ഡിജിറ്റല്‍ ലോകത്ത് ഇംഗ്ലീഷ് ഭാഷ ആധിപത്യം നേടിക്കഴിഞ്ഞതിനു ശേഷമാണ് മറ്റ് പ്രാദേശിക ഭാഷകള്‍ അതിന്റെ അപകടം തിരിച്ചറിയാന്‍ തുടങ്ങിയത്. ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ആയി മാറുമ്പോള്‍ അവിടെ സാന്നിധ്യം അറിയിക്കാത്ത ഭാഷകള്‍ പിന്തള്ളപ്പെട്ടുപോകും. ഇന്റര്‍നെറ്റ്‌ ലോകത്ത് ശക്തമായ ഒരു ഡാറ്റ ബേസ് ഉണ്ടാവുക ഏതൊരു ഭാഷയുടെയും നിലനില്‍പ്പിന് ഇന്ന് ആവശ്യമാണ്‌. മലയാളികളുടെ ഹിന്ദി ഭാഷാപഠനത്തിനു സഹായിക്കാന്‍ തുടങ്ങിയ ഈ ബ്ലോഗിന് അതുകൊണ്ട് തന്നെ വലിയ പ്രസക്തിഉണ്ട്. എന്നെകൊണ്ട് കഴിയുന്നവിധം ഇത് അധ്യാപകരിലേക്ക് എത്തിക്കാന്‍ ഞാന്‍ ശ്രമിക്കാം.നിങ്ങളും സൈബര്‍ ലോകത്തിലൂടെയും അല്ലാതെയും പ്രചാരം കൊടുക്കും എന്ന് വിശ്വസിക്കുന്നു.
    ഇതിന്‍റെ ലെ-ഔട്ട്‌ കുറച്ചു പായ്ക്ക്ഡ് ആയി തോനുന്നുണ്ട്. കളര്‍ സ്കീമും കുറച്ചു കൂടി മെച്ചപ്പെടുത്താം. കണ്ടന്റ് വിലയിരുത്താന്‍ ഞാന്‍ ആളല്ല. ഒരിക്കല്‍ കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. സര്‍, വാര്‍ഷിക യോജന പാഠഭാഗങ്ങള്‍ ജൂലായില്‍ തീര്‍ക്കാന്‍ പറയുമ്പോള്‍, നമ്മള്‍ അതനുസരിച്ച് കുട്ടിക്ക് കിട്ടേണ്ട ശേഷികള്‍ കിട്ടി എന്ന് ഉറപ്പു വരുത്താതെ നേരത്തേ പാഠഭാഗങ്ങള്‍ തീര്‍ത്ത് കൈകെട്ടിയിരിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. വിതച്ചേടുത്തു നിന്നേ കൊയ്യാന്‍ കഴിയൂ.തുടര്‍ മൂല്യനിര്‍ണ്ണയത്തെക്കുറിച്ച് ആര്‍ക്കേങ്ഖിലും വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുമോ ?

    ReplyDelete
  23. गुड़ की डली എന്നതിന് ശര്‍ക്കരക്കട്ട എന്നതാണ് ശരിയെന്ന് തോന്നുന്നു. കാരണം കരിമ്പിന് गन्ना, ईख മുതലായ പ്രയോഗങ്ങളാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത്.

    ReplyDelete
  24. എന്താണആവോ ഇത്ര കാത്തിരിക്കാവുന്ന പോസ്റ്റ്.
    ചോദ്യപേപ്പര്‍ ഔട്ടായോ!!!!

    വരട്ടേ ............ കാണാം..

    ReplyDelete
  25. 'गुड़ की डली' के अर्थ पर जो चर्चा चल रही है, मुझे लगता है कि इसे आगे बढ़ाने की ज़रूरत नहीं। क्योंकि इसमें प्रयुक्त 'गुड़' और 'डली' शब्दों के अर्थ हम ढूँढ-परख ले सकते हैं। 'गुड़' का मतलब है-'पकाकर जमाया हुआ ऊख का रस (ശര്‍ക്കര)' और 'ड़ली' का है- 'छोटा टुकड़ा'। तो निस्संदेह कह सकते हैं कि 'गुड़ की डली' का अर्थ 'ശര്‍ക്കര കഷണം' है। കരിമ്പ് के लिए ईख, ऊख और गन्ना शब्द प्रयुक्त हैं।

    ReplyDelete
  26. valare valare nallathu.abhinandanangal...
    oro pointinum choice kurakkukayo,choose cheythava aprathyakshamavukayo cheythengil nannayene...

    ReplyDelete
  27. ഗീതടീച്ചര്‍
    നിര്‍ദ്ദേശങ്ങള്‍ കണ്ടു,നല്ല നിര്‍ദ്ദേശങ്ങള്‍.നന്ദി.
    പരിമിതമായ അറിവിനുള്ളില്‍ നിന്നുകൊണ്ട് നിര്‍മ്മിച്ച ഒന്നാണ് ഈ പ്രോഗ്രാം.
    പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ അറിവും താത്പര്യവുമുള്ളവര്‍ മുന്നോട്ട് വരും എന്നുതന്നെയാണ് വിശ്വാസം
    അപ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കാം.
    സംഭവങ്ങളുടെ ക്രമത്തെക്കുറിച്ച് എന്താണഭിപ്രായമെന്ന് പറഞ്ഞുകണ്ടില്ല.കാസര്‍ഗോഡുള്ള ഗണേശന്‍ മാഷ് മാത്രമേ ഒരു തിരുത്തല്‍നിര്‍ദ്ദേശിച്ചുള്ളു
    ആ നിര്‍ദ്ദേശം പരിഗണിച്ച് ഫയല്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

    ReplyDelete
  28. सराहनीय प्रयास। बधाइयाँ।

    ReplyDelete