25 March 2014

8 STD - വിശകലനം


      രവി  മാഷ് കൃത്യമായി തന്റെ കടമ നിര്‍വ്വഹിക്കുകയാണ്. അദ്ദേഹം ഓരോ ചോദ്യപ്പേപ്പറുകളെയും സമീപിക്കുകയും പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ വായനക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിലയേറിയ അഭിപ്രായങ്ങളാണ്  ഹിന്ദി ബ്ലോഗിന് കരുത്താവുന്നത്. ശുഭകരമായ അവധിക്കാലം ആശംസിച്ചു കൊണ്ട് എല്ലാ വായനക്കാരേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കട്ടെ......
1. ചോദ്യം 2ല്‍ एक मरियल का किसान... എന്നതിന് പകരം एक मरियल-सा किसान... എന്നായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം 3 ല്‍ कला कार्यक्रमों में എന്നതിന് പകരം साँस्कृतिक कार्यक्रमों में എന്ന് തന്നെ കൊടുക്കാമായിരുന്നു. भाग लेनेवाली എന്ന് ഇടംവിട്ട് കൊടുത്താല്‍ ശരിയാകുമായിരുന്നു.
3. ചോദ്യം 4 ന് കൃത്യമായ ഉത്തരം ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതാണെന്ന് എങ്ങനെ കണ്ടെത്തിയെന്ന് മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്ക് തോന്നിയത് എന്ന് അത്ഭുതം തോന്നി. ഏതായാലും മുഖം നോക്കാതെ പ്രതികരിക്കുന്ന കബീര്‍ദാസ് ജീവിച്ചിരിപ്പില്ലാത്തത് ഇവരുടെയൊക്കെ ഭാഗ്യമായി കരുതാം.
4. ചോദ്യം 7 പ്രകാരം धैर्य എന്ന് ഉത്തരം किरण बेदी യുടെ കാഴ്ചപ്പാട് പ്രകാരമുള്ളതാണ്. അതിനെ ഒരു അടിസ്ഥാനകാര്യമായി എടുക്കുന്നത് ശരിയല്ല. അതായത് ചോദ്യം किरण बेदी के अनुसार प्रकृति ने नारी को उपहार स्वरूप क्या दिया है? എന്ന് ചോദിക്കണമായിരുന്നു.
5. ചോദ്യം 8 കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമാണ്. ചോദ്യം മോശമാണെന്ന് പറയുകയല്ല, എന്നാല്‍ എട്ടാംതരം കുട്ടികള്‍ക്ക് എഴുതാന്‍ പ്രയാസകരമായിരിക്കും.

14 March 2014

എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ മാര്‍ച്ച് 2014 ചോദ്യപേപ്പര്‍ അവലോകനം



ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി.ഹിന്ദി പരീക്ഷയും കഴിഞ്ഞു. ഒറ്റ നോട്ടത്തില്‍ ഏതായാലും ചോദ്യം ലളിതമായിരിക്കുന്നു. അധ്യാപകന്റെ ഒരു വര്‍ഷത്തെ പിരിമുറുക്കം ഒഴിവായതായി പറയാവുന്നതാണ്. എന്നാലും ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറ്റമറ്റതാവണം എന്നത് ഒരത്യാഗ്രഹമാണോ? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഗുണമേന്മയുള്ള മൂല്യനിര്‍ണ്ണയവും കുട്ടിയുടെ അവകാശമല്ലേ? എന്നാണ് നമ്മുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപകനും കുട്ടിയും ആഗ്രഹിക്കുന്ന നിലവാരത്തിലെത്തുക? പ്രിയ വായനക്കാരാ, താങ്കള്‍ ഇപ്പോഴും മൗനം പാലിക്കുകയാണോ?സ്കീം ഫൈനലൈസേഷന്‍ ഉടനുണ്ടാകും. താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ അവിടെയും എത്തിയേക്കാം.ഈ വിശകലനം വായിയ്ക്കു...താങ്കള്‍ക്ക് പറയാനുള്ളതും തുറന്നു പറയൂ.....

1. ചോദ്യം 2ഇംഗ്ലീഷ് പദങ്ങള്‍ക്ക് സമാനമായ ഹിന്ദി പദങ്ങള്‍ ഉപയോഗിച്ച് വാക്യം മാറ്റിയെഴുതാന്‍ പറഞ്ഞതില്‍ लेकिन माँ की बीमारी के कारण Cancellation करना पड़ा എന്ന് കൊടുത്തത് ശരിയായില്ല. ഇംഗ്ലീഷില്‍ Cancel करना पड़ा എന്ന് മതിയായിരുന്നു. ഹിന്ദിയില്‍ रद्द करना पड़ा എന്നും. അല്‍പം കൂടിസൂക്ഷ്മമായി നോക്കിയാല്‍ रद्द करनी पड़ी എന്നാണ് ശരിയാവുക കാരണം ഇവിടെ കര്‍മ്മമായ टिकट സ്ത്രീലിംഗപദമാണ്. തൊപ്പിക്കനുസരിച്ച് തലമുറിച്ചു ശരിയാക്കിയതിന്റെ പ്രശ്നം ഇവിടെകാണാവുന്നതാണ്. उनको एक Operation था എന്ന വാക്യത്തിലെ operation എന്ന പദത്തിന് പകരമായ शल्यक्रिया സ്ത്രീലിംഗ പദമായതുകൊണ്ട് शल्यक्रिया थी എന്നെഴുതിയാല്‍ മാര്‍ക്ക് കൊടുക്കേണ്ടി വരുമോ? എഴുതാതിരുന്നാല്‍ पुनर्लेखन ശരിയാകുമോ? എന്നാല്‍ उनकी एक शल्यक्रिया थी എന്ന് ഉത്തരം വരുന്ന രീതിയില്‍ വരുന്നതാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്ന് കാണാന്‍ കഴിയുന്നതാണ്.