25 March 2014

8 STD - വിശകലനം


      രവി  മാഷ് കൃത്യമായി തന്റെ കടമ നിര്‍വ്വഹിക്കുകയാണ്. അദ്ദേഹം ഓരോ ചോദ്യപ്പേപ്പറുകളെയും സമീപിക്കുകയും പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ വായനക്കാരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിലയേറിയ അഭിപ്രായങ്ങളാണ്  ഹിന്ദി ബ്ലോഗിന് കരുത്താവുന്നത്. ശുഭകരമായ അവധിക്കാലം ആശംസിച്ചു കൊണ്ട് എല്ലാ വായനക്കാരേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കട്ടെ......
1. ചോദ്യം 2ല്‍ एक मरियल का किसान... എന്നതിന് പകരം एक मरियल-सा किसान... എന്നായിരുന്നു വേണ്ടിയിരുന്നത്.
2. ചോദ്യം 3 ല്‍ कला कार्यक्रमों में എന്നതിന് പകരം साँस्कृतिक कार्यक्रमों में എന്ന് തന്നെ കൊടുക്കാമായിരുന്നു. भाग लेनेवाली എന്ന് ഇടംവിട്ട് കൊടുത്താല്‍ ശരിയാകുമായിരുന്നു.
3. ചോദ്യം 4 ന് കൃത്യമായ ഉത്തരം ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതാണെന്ന് എങ്ങനെ കണ്ടെത്തിയെന്ന് മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്ക് തോന്നിയത് എന്ന് അത്ഭുതം തോന്നി. ഏതായാലും മുഖം നോക്കാതെ പ്രതികരിക്കുന്ന കബീര്‍ദാസ് ജീവിച്ചിരിപ്പില്ലാത്തത് ഇവരുടെയൊക്കെ ഭാഗ്യമായി കരുതാം.
4. ചോദ്യം 7 പ്രകാരം धैर्य എന്ന് ഉത്തരം किरण बेदी യുടെ കാഴ്ചപ്പാട് പ്രകാരമുള്ളതാണ്. അതിനെ ഒരു അടിസ്ഥാനകാര്യമായി എടുക്കുന്നത് ശരിയല്ല. അതായത് ചോദ്യം किरण बेदी के अनुसार प्रकृति ने नारी को उपहार स्वरूप क्या दिया है? എന്ന് ചോദിക്കണമായിരുന്നു.
5. ചോദ്യം 8 കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമാണ്. ചോദ്യം മോശമാണെന്ന് പറയുകയല്ല, എന്നാല്‍ എട്ടാംതരം കുട്ടികള്‍ക്ക് എഴുതാന്‍ പ്രയാസകരമായിരിക്കും.

6. ചോദ്യം 9 ല്‍ പറഞ്ഞത് പോലെ किसान ने धान की खेती को अपनी लुगाई से अधिक स्थान दिया है എന്ന് പറയുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നില്ല. കര്‍ഷകന്‍ തന്റെ നിസ്സഹായത (विवशता) കൊണ്ട് ഭാര്യയെ കാളക്ക് പകരം നുകത്തിന് കെട്ടുകയാണെന്ന് പറയുന്നതാണ് ഉചിതം.
7. ചോദ്യം 10 ല്‍ आप इससे सहमत है या नहीं? क्यों? എന്നത് വളരെ അരോചകമായി തോന്നുന്നു. क्या आप इससे सहमत हैं? क्यों? എന്ന് ചോദിച്ചാല്‍ ശരിയാകുമായിരുന്നു.
8. 13 മുതല്‍ 16 വരെ ചോദ്യങ്ങല്‍ക്ക് ഉത്തരമെഴുതാന്‍ കൊടുത്ത കവിതാഭാഗം എത്രവായിച്ചിട്ടും ശരിയായി മനസ്സിലാക്കാനായില്ല. തെരഞ്ഞെടുത്ത മഹാന്മാരെ കുറ്റപ്പെടുത്താതെ തരമില്ല. കുറഞ്ഞപക്ഷം കഠിനപദങ്ങളുടെ അര്‍ത്ഥമെങ്കിലും കൊടുക്കാന്‍ കനിവ് കാട്ടാമായിരുന്നു. അതില്‍ത്തന്നെ खूँटी എന്ന് പദത്തിന്റെ അര്‍ത്ഥം ഇതുവരെ ശരിക്ക് പിടി കിട്ടിയിട്ടുമില്ല. भीतर എന്നതിന് പകരം തെറ്റായി बीतर എന്ന് കൊടുത്തിരിക്കുന്നതായും കാണുന്നു. പത്താംതരത്തില്‍ ലളിതമായ കൊച്ചു കവിതാഭാഗം കൊടുക്കുമ്പോള്‍ എട്ടാം തരത്തില്‍ വളരെ പ്രയാസകരമായത് കൊടുക്കാന്‍ ഇവര്‍ക്കെങ്ങനെ മനസ്സുവരുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആശയം ഉള്‍ക്കൊള്ളാന്‍ ഇത് തീര്‍ത്തും അനുചിതവും അപര്യാപ്തവുമാണെന്ന് പറയാതെവയ്യ. ചോദ്യം 14 ന്റെ ഉത്തരവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്.
8. 17 മുതല്‍ 19 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗവും കുറ്റമറ്റതല്ല. अधिकार, जहाँ के तहाँ बने हुए, उत्तरोत्तर, के सहारे, वश में कर लिया മുതലായവയുടെ അര്‍ത്ഥമറിയാതെ കുട്ടികള്‍ ഉത്തരമെഴുതാന്‍ വിഷമിക്കും.
9. उसने എന്ന് കാണുമ്പോള്‍ എല്ലാ പരീക്ഷക്കും वह ന്റെ വകഭേദങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളൂ എന്ന് സംശയം ജനിക്കുന്നു. ചോദ്യം 19 തര്‍ജ്ജമയും के सहारे, वश में करना എന്നീ പ്രയോഗങ്ങള്‍ മനസ്സിലാവാത്ത കുട്ടികളെ കുഴക്കുന്നതാണ്.
10. ചോദ്യം 21 धान की खेती पर सरकार की भागीदारी എന്ന വിഷയത്തിന്ല്‍ लघु लेख രചിക്കുന്നത് കുട്ടികള്‍ക്ക് അല്‍പം പ്രയാസകരമായിരിക്കും. അതില്‍ത്തന്നെ भागीदारी എന്ന പദത്തിനര്‍ത്ഥമറിയാത്തത് കുട്ടികളെ കൂടുതല്‍ വലച്ചിരിക്കും.
11. ചോദ്യം 22 ന് അല്‍പം കൂടി വ്യക്തത ആവശ്യമില്ലേ എന്ന് ചോദിച്ചുപോകുന്നു.ഏതായാലും കുട്ടികളുടെ പക്ഷത്ത്നിന്ന് നോക്കിയാല്‍ ഈ ചോദ്യപേപ്പര്‍ വല്ലാതെ പ്രയാസപ്പെടുത്തിയതായി പറയാവുന്നതാണ്. ചോദ്യപേപ്പര്‍ വളരെ ലാഘവത്തോടെയും, പുനര്‍വായനയും സൂക്ഷ്മതയും കൂടാതെയും പ്രിന്റ് ചെയ്ത് വിടുന്നത് കാണുമ്പോള്‍ വല്ലാതെ പ്രയാസം തോന്നുന്നു.

6 comments:

  1. താങ്കളുടെ അഭീപ്രായത്തോട് യോജീക്കുന്നു.8ാ ക്ലാസ്സുകാരെ അപേക്ഷിച്ച് ചോദ്യം പ്രയാസകരം തന്നെ.

    ReplyDelete
  2. ചോദ്യപേപ്പര്‍ വിശകലനം വായിച്ചു. "എങ്ങനെയാണ് ഇത്തരമൊരു ചോദ്യം സൃഷ്ടിക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്ക് തോന്നിയത് എന്ന് അത്ഭുതം തോന്നി" എന്നവാചകം വായിച്ചപ്പോ തോന്നിയ ഒരു കാര്യം പങ്കുവെക്കാന് തോന്നി. ആരാണീ ചോദ്യം സൃഷ്ടിക്കാന്‍ നിയോഗിക്കപ്പെട്ട ചോദ്യകര്‍ത്താക്കള്‍? അങ്ങനെയൊരു സാധനം ഇല്ലാ എന്നാണെന്റെ അറിവ്. വിവിധ ചോദ്യ നിര്‍മാണങ്ങള്‍ക്ക് DIET കാരെ അവസാനനിമിഷം ഏല്‍പിക്കുന്നു. DIET നിലവിലുള്ള പരിചയം ഉപയോഗപ്പെടുത്തി ഒരാളെ ഏല്‍പിക്കുന്നു. ഫാക്കല്‍റ്റിയുടെ മേല്‍നോട്ടമില്ല. കൃത്യമായ പ്രതിഫലമില്ല. പുനര്‍വായനയും സൂക്ഷ്മതയുമില്ല. പരിഹാരമായി പറയാവുന്നത്, സംസ്ഥാനതലത്തില്‍ തന്നെ പാഠപുസ്തകനിര്‍മാതാക്കള്‍ തന്നെ ചോദ്യപേപ്പര്‍ നിര്‍മാണവും ഏറ്റെടുക്കണം. ഭാഷാ വിഷയങ്ങള്‍ക്ക് VIVA പരീക്ഷ വേണം.

    ReplyDelete
  3. Nice Blog.....for latest govt job update please visit :- http://www.jobalert4u.com

    ReplyDelete
  4. so nice blog really heart touching...hum aage bhi ise padhna chahte h..
    Find your best SMS to send your friends and family from our vast collection of SMS, Jockes, Shayari, Quotes. Best SMS collection ever.

    Fun4youth.com
    Best SMS
    Best Jokes
    Best Shayari
    Golden Inspiriotional quotes
    Double Meaning Jokes
    Whatsapp status
    Facbook Status

    ReplyDelete
  5. so nice blog really heart touching...hum aage bhi ise padhna chahte h..
    Find your best SMS to send your friends and family from our vast collection of SMS, Jockes, Shayari, Quotes. Best SMS collection ever.

    Fun4youth.com
    Best SMS
    Best Jokes
    Best Shayari
    Golden Inspiriotional quotes
    Double Meaning Jokes
    Whatsapp status
    Facbook Status

    ReplyDelete