24 July 2014

पहली इकाई - परीक्षा (ऐ.सी.टी)


http://www.animatedgif.net/sitemessages/updated/lgupdated_e0.gifपहली इकाई - परीक्षा
( आइ.सी.टी के सहारे ) 
Teacher And Student Presentation clipart ഡിജിറ്റല്‍ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോല്‍ അതിന്റെ സ്വാധീനം ഭാഷാപഠന മേഖലയിലും പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് നേരത്തേ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫയല്‍ (HTML file). മികച്ച പ്രതികരണമാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാസര്‍ഗോഡു നിന്നു ഗണേശന്‍ മാസ്റ്റര്‍ ആ പരീക്ഷയിലുണ്ടായ വസ്തുതാപരമായ പിശകുകള്‍ കണ്ടെത്തി ആ ഫയലില്‍ വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചയച്ചു തരികപോലും ചെയ്തു.

4 July 2014

इकाई १ पर कार्य पत्रिकाएँ


സുഹൃത്തുക്കളേ,
ഒന്നാം യൂനിറ്റിലെ നാല് പാഠഭാഗങ്ങളെ (नदी और साबुन , गौरा , हाथी के साथी , चिड़िया ) ആസ്പദമാക്കി തയ്യാറാക്കിയ പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമല്ലോ? മിക്ക സ്കൂളുകളിലും ഒന്നാം യൂനിറ്റ് പൂര്‍ത്തിയാകാറായിട്ടുണ്ടാകും. ( നിലവില്‍ ലഭ്യമായിട്ടുള്ള वार्षिक योजना പ്രകാരം പാഠഭാഗങ്ങള്‍ ജൂലായിലാണ് തീരേണ്ടത് ) നിരന്തര വിലയിരുത്തലിനൊപ്പം ഇനി യൂനിറ്റ് തല വിലയിരുത്തലിനുള്ള സമയമാണ്. 


   പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങളെപ്പറ്റി സൂക്ഷ്മമായ ധാരണ നേടുന്നതിനും ഈ പാഠങ്ങളില്‍നിന്ന് ഏതുതരം ചോദ്യങ്ങള്‍ വന്നാലും ഉത്തരമെഴുതാനുള്ള പ്രാപ്തിനേടുന്നതിനും ഇതിലൂടെ കാര്യക്ഷമായി കടന്നുപോകുന്ന ഒരു കുട്ടിക്ക് കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും അളക്കാനുമുള്ള ഒരു ടൂളായി അധ്യാപകനും ഇതിനെ ഉപയോഗപ്പെടുത്താനാകും എന്നാണ് ഞങ്ങളുടെ വിശ്വാസം . 

  നമ്മുടെ ബ്ലോഗ് ടീം അംഗങ്ങളായ വടകര-മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. ജയ്ദീപ് മാഷും കണ്ണുര്‍ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ. രവിമാഷുമാണ് ഈ പോസ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചത്. സ്കൂളിലെ സമ്പൂര്‍ണ്ണ രേഖപ്പെടുത്തലടക്കമുള്ള തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ഇരുവര്‍ക്കുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല തന്നെ.

कार्य पत्रिका - १ (worksheet - 1) नदी और साबुन (कविता)                                   

कार्य पत्रिका - २  ( worksheet - 2 ) गौरा ( रेखाचित्र )                                        

कार्य पत्रिका - ३(worksheet - 3) हाथी के साथी (मिलानी)                                    


कार्य पत्रिका - ४ ( worksheet - 4 ) व्याकरण